ശിവനന്ദയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ ഇനി വേണ്ടത് 20 ലക്ഷം രൂപ; കനിവുതേടി കുടുംബം

മജ്ജ മാറ്റിവെച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍ സുമനസുകളുടെ സഹായം തേടി ഏഴുവയസുകാരി. പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്തെ രതീഷ് രാധിക ദമ്പതികളുടെ രണ്ടാമത്തെ മകള്‍ ശിവനന്ദയ്ക്കാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടത്. ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശിവനന്ദ. (sivananda seeks help for surgery)
അപ്‌ളാസ്റ്റിക് അനീമിയ എന്ന രോഗമാണ് ശിവനന്ദയ്ക്കുള്ളത്. തന്റെ രോഗം എന്താണെന്ന് പോലും അറിയാതെ സ്‌കൂളില്‍ പോകാനും കൂട്ടുകാരോടൊപ്പം കളിയ്ക്കാനുമൊക്കെയായി ശാഠ്യം പിടിയ്ക്കുകയാണ് ഈ കൊച്ചുകുട്ടി. കഴിഞ്ഞ നവംബറിലാണ് കൂലിപ്പണിക്കാരനായ രതീഷിന്റെയും കുടുംബത്തിന്റെയും സന്തോഷമെല്ലാം കളഞ്ഞുകൊണ്ട് രോഗം വില്ലനായി എത്തിയത്.
Read Also: ചതിക്ക് സിപിഐഎം കൂട്ട് നില്‍ക്കരുതായിരുന്നു; പാലായുടെ കറുത്ത ദിനമെന്ന് ബിനു പുളിക്കകണ്ടം
വിട്ടുമാറാത്ത പനിയും ദേഹം മുഴുവന്‍ കറുത്ത പാടുകളുമായിരുന്നു രോഗം. തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ചികിത്സിച്ചെങ്കിലും രോഗം കണ്ടെത്താന്‍ സാധിച്ചില്ല. അങ്ങനെയാണ് ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തുന്നത്. ഇവിടെ വച്ചാണ് കുട്ടിയ്ക്ക് സിവിയര്‍ അപ്‌ളാസ്റ്റിക് അനീമിയയാണെന്ന് കണ്ടെത്തിയത്. മജ്ജ മാറ്റിവെയ്ക്കുക മാത്രമാണ് ഏക മാര്‍ഗം. പിന്നീട്, രതീഷും രാധികയും പണത്തിനു വേണ്ടിയുള്ള ഓട്ടം തുടങ്ങി. സുമനസുകളുടെ സഹായത്തോടെ, ആറര ലക്ഷത്തോളം രൂപ സമാഹരിച്ചു. ഇനിയും വേണം 20 ലക്ഷം രൂപ കൂടി.
ആ തുക കൂടി ലഭിച്ചാല്‍ ശിവനന്ദയുടെ ഓപ്പറേഷന്‍ നടത്താം. തിരികെ സാധാരണ ജീവിതത്തിലേയ്ക്ക് ആ മകള്‍ക്ക് തിരികെയെത്താം. ഏറെ സഹായങ്ങള്‍ നല്‍കി നിരവധി പേരുടെ ജീവന്‍ തിരികെ കൊണ്ടുവന്ന മലയാളികള്‍ തങ്ങള്‍ക്കും തുണയാകുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.
ബാങ്ക് വിവരങ്ങള്‍:
RADHIKA . P
Account Number: 44542200010019
IFSC Code: CNRB0014454
Branch: Ottapalam
Phone: 6238658633
Story Highlights: sivananda seeks help for surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here