കാര്‍ഷിക സമരവീര്യത്തിന്റെ ജ്വലിക്കുന്ന ചരിത്രം; ശൂരനാട് വിപ്ലവത്തിന് 73 വയസ്

മധ്യ തിരുവിതാംകൂറിലെ പ്രധാന കര്‍ഷക സമരങ്ങളിലൊന്നായ ശൂരനാട് വിപ്ലവത്തിന് എഴുപത്തി മൂന്ന് വയസ്. ജന്മി വാഴ്ചയ്‌ക്കെതിരെ കേരള രൂപീകരണത്തിന് മുന്‍പുണ്ടായ ശൂരനാട് വിപ്ലവം ചരിത്രത്താളുകളിലെ ജ്വലിക്കുന്ന ഓര്‍മ്മകളാണ്. മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിന് മേല്‍ കാലമെഴുതിയ ചുവന്ന അധ്യായമാണ് ശൂരനാട്. ജന്മി വാഴ്ചയ്‌ക്കെതിരെ ഒരു നാടും അവിടുത്തെ നിരാശ്രയരായ ജനങ്ങളും ജീവിതം കൊണ്ട് പ്രതിരോധം തീര്‍ത്തതിന്റെ ഓര്‍മകളാണ് ശൂരനാട്ട് വിപ്ലവത്തിന് പറയാനുള്ളത്. (sooranad martyrs day )
ജന്മി വാഴ്ചയ്‌ക്കെതിരെ ശൂരനാട്ടെ കര്‍ഷകരിലും തൊഴിലാളികളിലും രൂപമെടുത്ത പ്രതിഷേധം അതിവേഗമാണ് ശക്തിയാര്‍ജിച്ചത്. ജന്മത്വ വിലക്കിന്റെ ഭാഗമായി മത്സ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് തുടങ്ങിയ സമരത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് എത്തിയ തിരുകൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന പറവൂര്‍ ടി കെ നാരായണപിള്ള ശൂരനാട് എന്നൊരു നാട് കേരളത്തിന്റെ ഭൂപടത്തില്‍ വേണ്ടന്ന പ്രഖ്യാപനം നടത്തി. തുടര്‍ന്ന് നടന്ന രക്തരൂഷിത പോരാട്ടവും കൊടിയ പോലീസ് മര്‍ദനവും ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ജ്വലിക്കുന്ന ചരിത്രമാണ്.
Read Also: കേരള കോണ്‍ഗ്രസ് സമ്മര്‍ദത്തിന് മുന്നില്‍ മുട്ടുമടക്കി സിപിഐഎം; ജോസിന്‍ ബിനോ പാലാ നഗരസഭാ അധ്യക്ഷനാകും
ജന്മിത്വത്തിന് എതിരായ സമരത്തിന് നേതൃത്വം നല്‍കിയ അഞ്ച് കര്‍ഷകത്തൊഴിലാളികളാണ് ജയിലില്‍ പോലീസ് മര്‍ദനത്തില്‍ മരണപ്പെട്ടത്.പൊലീസിനെ ഭയന്ന് ശൂരനാട്ട് നിന്ന് പലായനം ചെയ്തവരില്‍ പലരും തിരികെ വന്നില്ല. കേസില്‍ ശിക്ഷിക്കപ്പെട്ടവരെ 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ആദ്യ രക്തസാക്ഷി തണ്ടാശേരി രാഘവന്‍ ജയിലറയില്‍ കൊല്ലപ്പെട്ട ജനുവരി 18 ആണ് ശൂരനാട് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്. ശൂരനാടിന്റെ സമരേതിഹാസത്തെ മാധ്യമപ്രവര്‍ത്തകനായ ഹരി കുറിശേരി ചരിത്ര നോവലായ ചോപ്പിലൂടെ ആ നാട് അനുഭവിച്ച വേദനകളെ ഇന്നത്തെ തലമുറയ്ക്ക് പകര്‍ന്ന് നല്‍കിയിട്ടുണ്ട്. സിപിഐഎം, സിപിഐ പാര്‍ട്ടികളുടെ കേരളത്തിലെ പ്രയാണത്തിന്റെ പ്രധാന ഊര്‍ജമായിരുന്നു ശൂരനാട് സമരം.
Story Highlights: sooranad martyrs day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here