Advertisement

ഗൂഗിൾ മാപ്പിൽ ഇനി വഴി മാത്രമല്ല, ബസ് ഉണ്ടോ എന്നും അറിയാം

January 20, 2023
Google News 2 minutes Read
find ksrtc bus in google map

ഗൂഗിൾ മാപ്പ് നോക്കിയാൽ ഇനി വഴി മാത്രമല്ല, ബസ് ഉണ്ടോ എന്നും അറിയാം. കെഎസ്ആർടിസി ബസ് സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്താനൊരുങ്ങുകയാണ് അധികൃതർ. ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ടാബിലാണ് ബസ് ഉണ്ടോ എന്ന് അറിയാൻ സാധിക്കുക. നമ്മൾ നിൽക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവും നൽകിയാൽ ബസ് സർവീസിനെ കുറിച്ചുള്ള വിവരം അറിയാൻ സാധിക്കും. ( find ksrtc bus in google map )

ആദ്യം ഉൾപ്പെടുത്തുക സിറ്റി സർക്കുലർ സർവീസുകളുടെ വിവരമാണ്. ഇതിന് ശേഷം ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരം രേഖപ്പെടുക്കും. തുടർന്ന് ഘട്ടം ഘട്ടമായി മുഴുവൻ കെഎസ്ആർടിസി ബസുകളുടേയും വിവരങ്ങൾ ഗൂഗിൾ മാപ്പിൽ അറിയാൻ സാധിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകളിൽ ജിപിഎസ് പ്രവർത്തന സജ്ജമാകുന്നതോടെ ബസ് എവിടെയെത്തിയെന്നും മാപ്പിൽ അറിയാൻ സാധിക്കും.

Story Highlights: find ksrtc bus in google map

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here