വില 17000 രൂപ; ലോകത്തിലെ ഏറ്റവും വിലയേറിയ സാൻഡ്‌വിച്ച്

മിക്കവർക്കും സാൻഡ്‌വിച്ച് ഇഷ്ടമാണ്. വ്യത്യസ്തമായ രുചിയിലും വിലയിലും ഇന്ന് ഇത് ലഭ്യവുമാണ്. വീട്ടിലാണെങ്കിലും എളുപ്പത്തിൽ തയ്യാറാക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സാൻഡ്‌വിച്ചിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും ലക്ഷ്വറിയായ ഈ സാൻഡ്‌വിച്ച് കിട്ടുന്നത് അമേരിക്കയിലെ ന്യൂയോർക്കിലാണ്. ഇതിൻറെ വില കേട്ടാൽ ഒരുപക്ഷെ ഞെട്ടിപോയേക്കാം.
ന്യൂയോർക്കിലെ സെറൻഡിപിറ്റി 3 റെസ്റ്റോറന്റിൽ ആണ് ഈ സാൻഡ്‌വിച്ച് ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ സാൻഡ്‌വിച്ച് എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഈ സാൻഡ്‌വിച്ചിന് ലഭിച്ചിട്ടുണ്ട്. ഈ റസ്റ്റോറന്റിനെ സംബന്ധിച്ച് മറ്റൊരു അതിശയകരമായ കാര്യം ലോകത്തിലെ ഏറ്റവും വിലയേറിയ ഡെസേർട്ട്, ഏറ്റവും ചെലവേറിയ ഹാംബർഗർ, ഏറ്റവും ചെലവേറിയ ഹോട്ട് ഡോഗ്, ഏറ്റവും വലിയ വിവാഹ കേക്ക് എന്നിവയും ലഭിക്കുന്നത് ഇവിടെയാണ്.
ക്വിന്റസൻഷ്യൽ ഗ്രിൽഡ് ചീസ് സാൻഡ്‌വിച്ച് എന്നാണ് ഈ വിഐപി സാൻഡ്വിച്ചിന്റെ പേര. ഒരു സാൻഡ്‌വിച്ചിന് 17000 രൂപയാണ് വില. ചെലവേറിയതും ലഭിക്കാൻ പ്രയാസമുള്ളതുമായ ചേരുവകൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഡോം പെരിഗ്നോൺ ഷാംപെയ്‌ൻ, ഭക്ഷ്യയോഗ്യമായ ഗോൾഡ് ഫ്ലേക്കുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഫ്രഞ്ച് പുൾമാൻ ഷാംപെയ്ൻ ബ്രെഡ് ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്.
കൂടാതെ വിലയേറിയതും അതിവിശിഷ്ടവുമായ ചീസ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ലോബ്സ്റ്റർ ടൊമാറ്റോ ബിസ്ക് സോസും ഇതിനോടൊപ്പം ലഭിക്കും. കൂടാതെ ഇത് വിളമ്പുന്നത് തന്നെ വിലയേറിയ ക്രിസ്റ്റൽ പ്ലേറ്റുകളിലാണ്. പിന്നെ പെട്ടെന്ന് ഓർഡർ ചെയ്താൽ ഈ സാൻഡ്‌വിച്ച് കിട്ടില്ല എന്നുമാത്രം. നിങ്ങൾക്ക് ഇത് കഴിക്കണമെങ്കിൽ കുറഞ്ഞത് 48 മണിക്കൂർ മുമ്പ് എങ്കിലും ഓർഡർ ചെയ്യണം.
Story Highlights: most expensive sandwich in the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here