‘ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ശക്തമായ പങ്കാളിത്തം’; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. ഇന്ത്യയും ശ്രീങ്കയും തമ്മിൽ ശക്തമായ പങ്കാളിത്തമാണെന്നും തുടർന്നു ഈ ബന്ധം മുന്നോട്ട് പോകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ( Sajith Premadasa meets S Jaishankar )
ഇന്ന് വൈകീട്ടായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ശ്രീലങ്കൻ പ്രതിപക്ഷ നേതാവും സമാദി ജന ബലവേഗയ പാർട്ടി നേതാവുമായ സജിത് പ്രേമദാസയുമായുള്ള കൂടിക്കാഴ്ച. ഇതിന് പിന്നാലെയായിരുന്നു നേതാവിന്റെ ട്വീറ്റ്.
It was great to meet @DrSJaishankar today. Our meeting made clear that India & Sri Lanka have an extremely strong partnership built on our shared values. I look forward to continuing this friendship in the coming years. pic.twitter.com/ahfZMe0eCX
— Sajith Premadasa (@sajithpremadasa) January 20, 2023
‘എസ് ജയശങ്കറെ കണ്ടതിൽ വലിയ സന്തോഷം. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ശക്തമായ പങ്കാളിത്തമാണ് ഉള്ളതെന്ന് ഈ കൂടിക്കാഴ്ചയോടെ മനസിലായി. തുടർന്നും ഈ ബന്ധം മുന്നോട്ട് പോകുമെന്നാണ് പ്രത്യാശിക്കുന്നു’- സജിത് പ്രേമദാസ കുറിച്ചതിങ്ങനെ.
Story Highlights: Sajith Premadasa meets S Jaishankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here