അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം: വിദ്യാര്‍ത്ഥിക്ക് ലോ കോളജ് പ്രിന്‍സിപ്പലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍. നടിക്ക് പൂവ് നല്‍കുന്നതിനായി സ്റ്റേജിലേക്ക് കയറിയ വിദ്യാര്‍ത്ഥി താരത്തിന് അനിഷ്ടമുണ്ടാക്കുന്ന തരത്തില്‍ കൈയില്‍ കയറി പിടിക്കുകയും തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് കോളജിന്റെ ഭാഗത്തുനിന്നുള്ള നടപടി. വിഷയം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വിദ്യാര്‍ത്ഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോളജ് വ്യക്തമാക്കിയിട്ടുണ്ട്. (show cause notice to student who misbehave aparna balamurali)
സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയന്‍ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്ന് കോളേജ് യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
Read Also: Republic Day 2023: അറിയാം, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ പ്രസക്തിയും ചരിത്രവും
തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാന്‍ നിന്നതില്‍ താരം അനിഷ്ടം പ്രകടിപ്പിക്കുകയും ഇത് ലോ കോളജല്ലേ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. താന്‍ ഫോട്ടോ എടുക്കാനാണ് വന്നതെന്ന് സംഭവത്തിന് തൊട്ടുപിന്നാലെ വിദ്യാര്‍ത്ഥി സ്റ്റേജില്‍ വീണ്ടും കയറി അപര്‍ണയോട് പറഞ്ഞിരുന്നു.
Story Highlights: show cause notice to student who misbehave aparna balamurali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here