Advertisement

‘കാണുന്ന ഇടത്ത് വച്ച് അഭിപ്രായം പറയാൻ ഞാൻ മന്ത്രിയല്ല’; ശങ്കർ മോഹന്റെ രാജിയിൽ പ്രതികരിക്കാതെ അടൂർ ഗോപാലകൃഷ്ണൻ

January 21, 2023
Google News 3 minutes Read
Adoor Gopalakrishnan did not respond to Shankar Mohan resign

വിവാദങ്ങൾക്കൊടുവിൽ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ച സംഭവത്തിൽ പ്രതികരിക്കാതെ അടൂർ ഗോപാലകൃഷ്ണൻ. കാണുന്ന ഇടത്ത് വച്ച് അഭിപ്രായം പറയാൻ താൻ മന്ത്രിയല്ല, പ്രതികരണം മറ്റാരോടെങ്കിലും ചോദിക്കണം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം. അല്പ സമയം മുമ്പാണ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി സമർപ്പിച്ചത്. രാജിക്ക് വിവാദവുമായി ബന്ധമില്ലെന്നാണ് ശങ്കർ മോഹനന്റെ വിശദീകരണം. ( Adoor Gopalakrishnan did not respond to Shankar Mohan resign ).

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തിയിരുന്നു. ഉന്നതതല സമിതി അന്വേഷണറിപ്പോർട്ട് സമർപ്പിച്ചതിനുശേഷം ആണ് ശങ്കർ മോഹനന്റെ രാജിയെന്നതും ശ്രദ്ധേയമാണ്. ജാതി വിവേചനം ആരോപിച്ച് വിദ്യാർത്ഥികൾ തുടങ്ങിയ സമരത്തിൽ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹനനെതിരെ വിദ്യാർത്ഥികൾ ഉയർത്തിയ പരാതികൾ ശരി വയ്ക്കുന്ന റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചതെന്നാണ് സൂചന.

Read Also: ‘തെയ്യം പോലുള്ള കലകൾ പ്രദർശന വസ്തുവാക്കരുത്; കലാകാരന്മാർ അത് അനുവദിക്കരുത്’ : അടൂർ ഗോപാലകൃഷ്ണൻ

നിലവിൽ ക്യാമ്പസിൽ സമാന്തര ക്ലാസുകൾ സംഘടിപ്പിച്ച് പഠനവുമായി മുന്നോട്ടു പോവുകയാണ് വിദ്യാർഥികൾ. ക്യാമ്പസ് ഗേറ്റിനു മുൻപിൽ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന സമരം 50 ദിവസത്തോട് അടുക്കവേയാണ് ശങ്കർ മോഹനന്റെ രാജി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതാണ് കോട്ടയം ജില്ലയിലെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് കോളേജ്. ഇവിടെ ആണ് കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നത്.

ഇ-ഗ്രാൻറ് അടക്കം വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഡയറക്ടർ തടയുന്നതായും ആരോപണമുണ്ട്. ഡയറക്ടർ ശങ്കർ മോഹൻറെ നേതൃത്വത്തിൽ ജാതി വിവേചനവും വിദ്യാർത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സ്വീപ്പർമാരെ ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്നെന്ന് ആരോപണമുണ്ട്. വീടിനു പുറത്തെ ശുചിമുറിയിൽ കുളിച്ചതിനുശേഷം മാത്രമേ വീട്ടിലേക്കു കയറ്റാറുള്ളുവെന്നും വിദ്യാർഥികൾ പറയുന്നു.

Story Highlights: Adoor Gopalakrishnan did not respond to Shankar Mohan resign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here