Advertisement

വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവം; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ മെയില്‍ അയച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

January 21, 2023
Google News 2 minutes Read
Air India top boss knew about pee aate says reports

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രികയായ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം ജീവനക്കാര്‍ നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. എയല്‍ലൈന്‍ സിഇഒ കാംബെല്‍ വില്‍സണ്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഭവം ഉടനടി അറിഞ്ഞെങ്കിലും മറച്ചുവയ്ക്കുകയായിരുന്നു.

2022 നവംബര്‍ 26നായിരുന്നു സംഭവം. എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ സൂപ്പര്‍വൈസര്‍ നവംബര്‍ 27 ന് ഉച്ചയോടെ ഇന്ത്യയിലെ ബേസ് ഓപ്പറേഷന്‍സ് ഇന്‍ഫ്ളൈറ്റ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ്, സംഭവത്തെ കുറിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്് ഇമെയിലുകള്‍ അയച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്നാണ് എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റ് മുന്‍പ് പ്രതികരിച്ചത്.

പ്രതി ശങ്കര്‍ മിശ്രയ്‌ക്കെതിരെ തുടക്കത്തില്‍ തന്നെ നടപടിയെടുക്കാന്‍ കഴിയാത്തത് ഇതിനാലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനക്കാര്‍ അയച്ച മെയില്‍ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നെന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Read Also: യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

അതേസമയം സംഭവത്തില്‍ എയര്‍ ഇന്ത്യ എയര്‍ലൈന്‍സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 30 ലക്ഷം രൂപ പിഴ ചുമത്തി. വിമാനത്തിന്റെ പൈലറ്റ്-ഇന്‍-കമാന്‍ഡിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ സസ്‌പെന്‍ഡ് ചെയ്യുകയും എയര്‍ ഇന്ത്യയുടെ ഇന്‍-ഫ്‌ലൈറ്റ് സര്‍വീസ് ഡയറക്ടര്‍ക്ക് 3 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 2022 നവംബര്‍ 26-ന് ശങ്കര് മിശ്ര എന്നയാള്‍ വിമാനത്തിന്റെഒരു സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചുവെന്നതാണ് കേസ്. സംഭവസമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നു. ശങ്കര്‍ മിശ്ര ഇപ്പോള്‍ അറസ്റ്റിലാണ്.

Story Highlights: Air India top boss knew about pee aate says reports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here