Advertisement

യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

January 20, 2023
Google News 2 minutes Read
Air India fined Rs 30 lakh for urination incident, pilot-in-command suspended for 3 months

പാരിസ്-ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 30 ലക്ഷം രൂപ പിഴ ചുമത്തി. വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഏവിയേഷൻ റെഗുലേറ്റർ സസ്പെൻഡ് ചെയ്യുകയും എയർ ഇന്ത്യയുടെ ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 2022 നവംബർ 26-ന് ശങ്കര് മിശ്ര എന്നയാൾ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വച്ച് ഒരു സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചുവെന്നതാണ് കേസ്. സംഭവസമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നു. ശങ്കർ മിശ്ര ഇപ്പോൾ അറസ്റ്റിലാണ്.

Story Highlights: Air India fined Rs 30 lakh for urination incident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here