സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് ‘പ്രമോഷന്’ മാർഗ്ഗനിർദ്ദേശം; ലംഘിച്ചാല്‍ 50 ലക്ഷം വരെ പിഴ

ഓൺലൈൻ പ്രൊമോഷന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ബ്രാന്‍ഡുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ വാങ്ങി അവരുടെ ഉത്പന്നങ്ങളേയും സേവനങ്ങളേയും കുറിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി ആളുകൾക്കിടയിൽ ‘തെറ്റായ’ പ്രചാരണങ്ങള്‍ നടത്തുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഇനി സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഏതെങ്കിലും ഉത്പന്നമോ ബ്രാന്‍ഡോ പ്രമോട്ട് ചെയ്യുമ്പോള്‍ മുന്നറിയിപ്പായി അവര്‍ക്കതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും പൂര്‍ണ്ണമായും വെളിപ്പെടുത്തണം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാൽ 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. മാത്രവുമല്ല ഉത്പന്നങ്ങള്‍ക്ക് ആറു വര്‍ഷം വരെ വിലക്ക് വരികയും ചെയ്യും.
കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വെള്ളിയാഴ്ച പത്രസമ്മേളനം വിളിച്ച് പുറത്തിറക്കിയത്. ഉത്പന്നം സംബന്ധിച്ചും പ്രമോഷന്‍ താത്പര്യങ്ങളും വെളിപ്പെടുത്തുന്നത് ലളിതവും വ്യക്തവുമാകുന്ന ഭാഷയിലായിരിക്കണമെന്നടക്കം നിര്‍ദേശങ്ങളില്‍ പറയുന്നു.
Story Highlights: Centre issues guidelines to social media influencers to regulate promotions