Advertisement
kabsa movie

ഐഎഫ്ഐ ആനുവൽ റേറ്റിങ് പട്ടിക പുറത്ത്; 2022-ലെ ടോപ്പ് റേറ്റഡ് നടനായി ചാക്കോച്ചൻ, നടി ആലിയ

January 21, 2023
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എഫ്.ഐ) 2022-ലെ ആനുവൽ റേറ്റിങ് പട്ടിക പുറത്തുവിട്ടു. പട്ടികയിലെ ടോപ്പ് റേറ്റഡ് ചിത്രങ്ങളായി റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ് ലീലാ ബൻസാലിയുടെ ​ഗം​ഗുഭായ് കഠിയാവാഡി എന്നിവയാണ്. ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായ ഛെല്ലോ ഷോ, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കുഞ്ചാക്കോ ബോബൻ ആണ് ടോപ്പ് റേറ്റഡ് നടനായി തെരെഞ്ഞെടുത്തത്. പട, അറിയിപ്പ്, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് കുഞ്ചാക്കോ കാഴ്ചവെച്ചത്. കാന്താരയിലെ പ്രകടനത്തിലൂടെ റിഷബ് ഷെട്ടി രണ്ടാമതെത്തി. നടിമാരിൽ ആലിയാ ഭട്ടിനാണ് ഒന്നാം സ്ഥാനം.

മാധവൻ, കമൽ ഹാസൻ, വിജയ് സേതുപതി എന്നിവർ നടന്മാരിൽ മൂന്നാം സ്ഥാനം പങ്കിട്ടു. സായി പല്ലവി, ദീപികാ പദുക്കോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ചലച്ചിത്ര നിരൂപകരായ ആറം​ഗസമിതിയാണ് സിനിമകൾക്കും നടീ നടന്മാർക്കുമുള്ള റേറ്റിങ് നിശ്ചയിച്ചത്. ആറ് സംസ്ഥാനങ്ങളെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. ക്രിസ്റ്റഫർ ഡാൾട്ടൺ (കേരളം), ഭരദ്വാജ് രം​ഗൻ (തമിഴ്നാട്), എം.കെ. രാ​ഘവേന്ദ്ര (കർണാടക), മുർത്താസ അലി ഖാൻ (ഡെൽഹി), ഉത്പൽ ദത്ത (അസം), സ്വപൻ മല്ലിക് (പശ്ചിമ ബം​ഗാൾ) എന്നിവരാണ് ജൂറിയം​ഗങ്ങൾ.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ഐ.എഫ്.എഫ്.ഐ മുൻ തലവൻ മനോജ് ശ്രീവാസ്തവ, ചലച്ചിത്ര നിരൂപകൻ സൈബാൾ ചാറ്റർജി എന്നിവർ ചേർന്നാണ് ഐ.എഫ്.ഐ രൂപീകരിച്ചത്. മൂന്ന് വിഭാ​ഗങ്ങളിൽ മാത്രമാണ് ഇവർ റേറ്റിങ് നൽകാറുള്ളത്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള 41 ഫീച്ചർ ഫിലിമുകളാണ് റേറ്റിങ്ങിനായി പരി​ഗണിക്കാറുള്ളത്.

Story Highlights: kunchacko boban ifi top rated actor 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement