‘റഷ്യ-യുക്രൈൻ ചർച്ചയ്ക്ക് വഴിയൊരുക്കാൻ മോദിക്ക് കഴിയും’- ഫ്രഞ്ച് മാധ്യമപ്രവർത്തക

റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് മുതിർന്ന ഫ്രഞ്ച് മാധ്യമപ്രവർത്തക. യുദ്ധം ചെയ്യുന്ന അയൽക്കാരെ ചർച്ചയിലേക്ക് നയിക്കാൻ കഴിയുന്ന ഒരാളുടെ ആവശ്യമുണ്ടെന്നും മോദിക്ക് അത് സാധിക്കുമെന്നും ലോറ ഹൈം. റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷം തികയുന്നതിൻ്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
‘യുക്രൈനെയും റഷ്യയെയും ചർച്ചയ്‌ക്കായി കൊണ്ടുവരാൻ കഴിയുന്ന ഒരാളെ ആവശ്യമുണ്ട്. യുദ്ധം ചെയ്യുന്ന രണ്ട് അയൽക്കാർ തമ്മിലുള്ള ചർച്ചകൾ സുഗമമാക്കുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും. എന്നാൽ ഇരുവിഭാഗവും പരസ്പരം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നത് കണക്കിലെടുത്ത് ഇത് വളരെ ബുദ്ധിമുട്ടായിരിക്കും’- ലോറ പറഞ്ഞു.
പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ലോറ ഹൈം തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്താരാഷ്ട്ര കാര്യങ്ങളുടെ വക്താവായിരുന്ന ഹൈം ഇപ്പോൾ എൽസിഐ ന്യൂസ് ചാനലിൽ ജോലി ചെയ്യുന്നു.
Story Highlights: Modi can bring Ukraine-Russia to the table for talks: French journalist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here