“ബിബിസി ഡോക്യുമെൻ്ററി നിരോധിച്ചതുകൊണ്ട് ആളുകൾ അത് സത്യമാണെന്ന് കരുതും”; പരിഹസിച്ച് കോൺഗ്രസ്

ഗോധ്ര കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെൻ്ററി നിരോധിച്ച കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഡോക്യുമെൻ്ററി നിരോധിച്ചതുകൊണ്ട് ആളുകൾ അത് സത്യമാണെന്ന് കരുതും എന്ന് കോൺഗ്രസിൻ്റെ ദേശീയ വക്താവ് ഗൗരവ് വല്ലഭ് പരിഹസിച്ചു. വാർത്താസമ്മേളനത്തിലാണ് ഗൗരവ് വല്ലഭിൻ്റെ പരിഹാസം.
“ബ്ലോക്ക് ഇൻ ഇന്ത്യ എന്നൊരു സർക്കാർ പദ്ധതിയുണ്ട്. ബിബിസിയുടെ ആസ്ഥാനം ഇന്ത്യയിൽ എവിടെയെങ്കിലുമായിരുന്നെങ്കിൽ മോദി സർക്കാർ ഇഡി, സിബിഐ, ഡിആർഐ തുടങ്ങിയ കേന്ദ്ര സേനകളെ അയച്ചേനെ. വാജ്പേയി മോദിയോട് ആവശ്യപ്പെട്ടത് രാജ ധർമം പിന്തുടരാനാണ്. ഡോക്യുമെൻ്ററി മറച്ചുവെച്ചതുകൊണ്ട് സത്യത്തെ മറയ്ക്കാനാവില്ല. അങ്ങനെ ചെയ്യുമ്പോൾ അതിലുള്ളത് സത്യമാണെന്ന് ആളുകൾ കരുതും. നിങ്ങൾ ഭയന്നിരിക്കുന്നു എന്ന് നിങ്ങളുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു.”- ഗൗരവ് വല്ലഭ് പറഞ്ഞു.
Story Highlights: Blocking BBC documentary true Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here