Advertisement

ദുബായിലെ പുതിയ ലാൻഡ്​മാർക്ക് ‘അറ്റ്ലാന്‍റിസ് ദി റോയൽ’ തുറന്നു; അഭിമാനമെന്ന്​ ഷെയ്ഖ് മുഹമ്മദ്

January 22, 2023
Google News 3 minutes Read

ദുബായ് നഗരത്തിലെ ഏറ്റവും പുതിയ ലാൻഡ്​മാർക്കായ ‘അറ്റ്ലാന്‍റിസ് ദി റോയൽ’ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്​ ബിൻ റാഷീദ് അൽ മക്​തൂം സന്ദർശിച്ചു. ടൂറിസം രംഗത്തേക്ക് പുതുതായി ചേർക്കുന്ന വാസ്തുവിദ്യ മാസ്റ്റർപീസാണ്​ ഹോട്ടലെന്ന്​ ദുബായ് ഭരണാധികാരി ട്വിറ്ററിൽ കുറിച്ചു. പാം ജുമൈറ ദ്വീപിലെ ആഢംഭര റിസോർട്ട്​ ​ശനിയാഴ്ച രാത്രി തുറക്കുന്നതിന്​ മുന്നോടിയായാണ്​ സന്ദർശനം നടത്തിയത്​.(Dubai’s Atlantis The Royal, the world’s ‘most ultra-luxury resort’)

ലോകത്തിലെ ഏറ്റവും ജനപ്രിയമായ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്‍റെ പദവി ശക്തിപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുമായി ആഴത്തിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കാൻ യു.എ.ഇയും ദുബൈയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. എമിറേറ്റിന്‍റെ നേട്ടങ്ങളിൽ അതിയായ അഭിമാനമുണ്ടെന്നും സന്ദർശകരെ അതിശയകരമായ സൗകര്യങ്ങളോടെ സ്വാഗതം ചെയ്ത്​ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നത് തുടരുമെന്നും ശൈഖ്​ മുഹമ്മദ്​ ട്വീറ്റിൽ കൂട്ടിച്ചേർത്തു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

40ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഉയർന്ന പാലം വഴി ബന്ധിപ്പിച്ചിരിക്കുന്ന 6 ടവറുകളാണ്​ കെട്ടിടം. വാട്ടർഫ്രണ്ടുകളും മനേഹര പൂന്തോട്ടങ്ങളും മറ്റു സൗകര്യങ്ങളുമുള്ള കെട്ടിടത്തിന്​ 178 മീറ്റർ ഉയരമാണുള്ളത്. ഷെയ്ഖ് മുഹമ്മദ്​ ഹോട്ടലിന്‍റെ അകവും പുറവും സന്ദർശിക്കുകയും സൗകര്യങ്ങളും വീക്ഷിക്കുകയും ചെയ്തു. ലോകത്തിലെ പ്രമുഖ ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, ആർട്ടിസ്റ്റുകൾ എന്നിവർ ചേർന്നാണ്​ ‘അറ്റ്ലാന്‍റിസ് ദി റോയൽ’ രൂപകൽപന ചെയ്തത്.

Story Highlights: Dubai’s Atlantis The Royal, the world’s ‘most ultra-luxury resort’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here