Advertisement
kabsa movie

‘സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം പോരാ’; എല്‍ഡിഎഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

January 23, 2023
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് കെ ബി ഗണേഷ് കുമാര്‍. വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടെന്നാണ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ആക്ഷേപം. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുന്നു. എംഎല്‍എമാര്‍ക്കായുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പൊതുമരാമത്ത് വകുപ്പിനേയും വിദ്യാഭ്യാസ വകുപ്പിനേയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു വിമര്‍ശനങ്ങള്‍. മന്ത്രിമാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. (k b ganesh kumar criticism against ldf ministers)

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നിയമസഭാ കക്ഷിനേതാക്കളുടെ യോഗത്തിനിടെയായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനങ്ങള്‍. എംഎല്‍എമാര്‍ക്കായി അനുവദിച്ചിട്ടുള്ള പദ്ധതിയ്ക്ക് പോലും സര്‍ക്കാര്‍ ഭരണാനുമതി നല്‍കുന്നില്ലെന്ന് ഗണേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാത്തതുകൊണ്ട് എംഎല്‍എമാര്‍ക്ക് ഇപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തില്‍ ഗണേഷ് കുമാറിന്റെ വിമര്‍ശനങ്ങള്‍ സിപിഐഎം അംഗങ്ങള്‍ എതിര്‍ത്തു. തുടര്‍ന്ന് തന്റെ വിമര്‍ശനങ്ങള്‍ എല്‍ഡിഎഫ് യോഗത്തിലല്ലാതെ മറ്റെവിടെ പറയുമെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. പിന്നീട് ഗണേഷ് കുമാറിന്റെ ചില വിമര്‍ശനങ്ങളെ സിപിഐഎം എംഎല്‍എമാര്‍ പിന്തുണയ്ക്കുകയും ചെയ്തു.

Story Highlights: k b ganesh kumar criticism against ldf ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement