ടി-20യിൽ ആങ്കർ റോൾ കളിക്കുന്നതിനെക്കുറിച്ചോർത്ത് ലജ്ജ തോന്നാറുണ്ടെന്ന് മുഹമ്മദ് റിസ്വാൻ

ടി-20യിൽ ആങ്കർ റോൾ കളിക്കുന്നതിനെക്കുറിച്ചോർത്ത് ലജ്ജ തോന്നാറുണ്ടെന്ന് പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ. ആങ്കർ റോൾ കളിക്കുക എളുപ്പമല്ലെന്നും ചിലപ്പോഴൊക്കെ അങ്ങനെ കളിക്കേണ്ടിവരുന്നതിൽ നാണക്കേട് തോന്നാറുണ്ടെന്നും റിസ്വാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“അതൊരു വിഷമം പിടിച്ച റോളാണ്. ചിലപ്പോഴൊക്കെ നാണക്കേടുമാണ്. ആര് എന്നെ ടീമിലെടുത്താലും ഞാൻ പാകിസ്താൻ ടീമിനായി കളിക്കുന്നതുപോലെ ആങ്കർ റോൾ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഞാൻ സാഹചര്യങ്ങൾ പരിഗണിക്കും. എതിരാളികളെ പരിഗണിക്കും. ടി-20യിൽ സിക്സർ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞാൻ 35-45 പന്തിൽ നിന്ന് 60-70 റൺസ് നേടാനാണ് ആളുകൾ ആഗ്രഹിക്കുന്നത്. പക്ഷേ, കളി ജയിക്കലാണ് എൻ്റെ ലക്ഷ്യം.”- റിസ്വാൻ പറഞ്ഞു.
Story Highlights: mohammad rizwan t20 cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here