Advertisement

രഞ്ജി ട്രോഫി: തമിഴ്നാടിനെതിരെ സൗരാഷ്ട്രയെ ജഡേജ നയിക്കുമെന്ന് റിപ്പോർട്ട്

January 23, 2023
Google News 1 minute Read

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ തമിഴ്നാടിനെതിരെ സൗരാഷ്ട്രയെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ നയിക്കുമെന്ന് റിപ്പോർട്ട്. പരുക്കേറ്റ് ദേശീയ ടീമിൽ നിന്ന് പുറത്തായിരുന്ന ജഡേജ രഞ്ജിയിലൂടെ ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മത്സരത്തിനായി താരം ചെന്നൈയിൽ എത്തിയിട്ടുണ്ട്. നാളെ മുതലാണ് മത്സരം ആരംഭിക്കുക.

രഞ്ജി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് നാളെ ആരംഭിക്കുക. സൗരാഷ്ട്രയുടെ സ്ഥിരം ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ട് തമിഴ്നാടിനെതിരെ കളിക്കില്ല എന്നാണ് സൂചന. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജഡേജ ക്യാപ്റ്റൻസിയിലേക്കെത്തുന്നത്. ഗ്രൂപ്പിൽ 26 പോയിൻ്റുമായി ഒന്നാമതാണ് സൗരാഷ്ട്ര. തമിഴ്നാട് അഞ്ചാം സ്ഥാനത്താണ്.

Story Highlights: ranji ravindra jadeja captain saurashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here