പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാലേ പശ്ചിമേഷ്യയില്‍ യഥാര്‍ഥ സ്ഥിരത കൈവരൂ: സൗദി വിദേശകാര്യമന്ത്രി

പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ പശ്ചിമേഷ്യയില്‍ യഥാര്‍ഥ സ്ഥിരത സാധ്യമാവുകയുളളൂവെന്ന് സൗദി വിദേശകാര്യ മന്ത്രി. ദാവേസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. (saudi arabia on Palestinian statehood)
പലസ്തീന്‍ ജനതക്ക് സ്വതന്ത്ര രാഷ്ട്രം ആവശ്യമാണെന്ന സൗദി നിലപാട് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആവര്‍ത്തിച്ചു. സ്ഥിരതയും സമാധാനത്തിനും നേടാന്‍ ഇതു മാത്രമാണ് പോംവഴിയെന്ന് മന്ത്രി വ്യക്തമാക്കി.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും പലസ്തീന്‍ രാഷ്ട്രം ആവശ്യമാണ്. അപ്പോള്‍ മാത്രമാണ് ഫലസ്തീന്‍ ജനതക്ക് പ്രതീക്ഷയും അന്തസും പ്രധാനം ചെയ്യാന്‍ കഴിയുകയുളളൂവെന്നും മന്ത്രി വ്യക്തമാക്കി. പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ഗൗരവമായ ഇടപെടല്‍ നടത്തണമെന്ന് ഇസ്രായേല്‍ സര്‍ക്കാരിനോട് മന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.
പലസ്തീന്‍ വിഷയത്തില്‍ സൗദിയുടെ ആശങ്ക പ്രകടിപ്പിക്കുകയും പരിഹാരം കണ്ടെത്തുന്നതിനുളള വേദിയായി വേള്‍ഡ് ഇക്കണോമിക് ഫോറത്തെ ഉപയോഗപ്പെടുത്താന്‍ സൗദി അറേബ്യക്ക് കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Highlights: saudi arabia on Palestinian statehood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here