റിപ്പബ്ലിക് ദിനം : സ്പെഷൽ വിമാന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് എയർലൈനുകൾ

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് സ്പെഷൽ വിമാന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് എയർലൈനുകളും. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിലും ഇൻറ്റർ നാഷണൽ ടിക്കറ്റ് നിരക്കിലും ഉൾപ്പടെ ആകർഷകമായ ഇളവാണ് ഗോ ഫസ്റ്റ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. ( airline flight ticket republic day offer )
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് 55 സൗദി റിയാലും, ഇൻറ്റർ നാഷണൽ ടിക്കറ്റ് നിരക്ക് 470 റിയാലുമാണ് ഇപ്പോൾ ഈടാക്കുന്നത്. ജനുവരി 23 നും 26നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാവുക.
12 ഫെബ്രുവരി മുതൽ സെപ്തംബർ 30 വരെ യാത്ര ചെയ്യാനുള്ള സമയ പരിധിയും ലഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർലൈൻ മിഡിൽ ഈസ്റ്റ് ഓപ്പറേഷൻ ഹെഡ് ജലീൽ ഖാലിദ് പറഞ്ഞു.
Story Highlights: airline flight ticket republic day offer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here