Advertisement

എറണാകുളത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി

January 24, 2023
Google News 1 minute Read
ernakulam lady stabbed

എറണാകുളം രവിപുരത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി. രവിപുരത്തെ റേയ്‌സ് ട്രാവൽസ് ബ്യൂറോയിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമണത്തിന് ഇരയായത്.പ്രതി പള്ളുരുത്തി സ്വദേശി ജോളിൻ ജെയിംസ് ആണ് പൊലീസ് പിടിയിലായത്. ( ernakulam lady stabbed )

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.വിസയ്ക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് പ്രതി ജോളിൻ ജെയിംസും, രവിപുരത്തെ റെയ്‌സ് ട്രാവൽ ബ്യൂറോ ഉടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ട്രാവൽസ് ഉടമയെ തെരഞ്ഞെത്തിയ ജോളിൻ സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരി സൂര്യയെ കഴുത്തിന് കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതി തൊട്ടടുത്ത ഹോട്ടലിലേക്ക് ഓടിക്കയറി

ട്രാവൽസ് ഉടമയെ കിട്ടാത്തതിനാലാണ് യുവതിയെ ആക്രമിച്ചതെന്ന് ജോളിൻ ഓടിക്കൂടിയവരോട് പറഞ്ഞു. തൊട്ടടുത്ത തേവര സ്റ്റേഷനിലെ പൊലീസുകാർ സ്ഥലത്തെത്തി യുവതിയെ ജനറൽ ആശുപത്രിയിലേക്കും, തുടർന്ന് മെഡിക്കൽ സെന്റർ ആശുപത്രിയിലേക്കും മാറ്റി. പ്രതി ജോളിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റ തൊടുപുഴ സ്വദേശിനി സൂര്യയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു

Story Highlights: ernakulam lady stabbed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here