Advertisement

‘ജാതി വിവേചനം ഉണ്ടായിട്ടില്ല, അച്ചടക്കം വേണണെന്ന് ഡയറക്ടർ പറഞ്ഞതിനെതിരെയായിരുന്നു സമരം’; കെ ആര് നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ

January 24, 2023
Google News 1 minute Read
kr narayanan institute teacher

വിദ്യാർത്ഥികൾക്ക് അധ്യാപകരോട് ബഹുമാനമില്ലെന്ന് കെ ആര് നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ നന്ദകുമാർ. അച്ചടക്കം വേണമെന്ന് ഡയറക്ടർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ സമരം ചെയ്തത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും നന്ദകുമാർ വ്യക്തമാക്കി. അധ്യാപകർക്ക് നിലവാരമില്ലെന്ന വിദ്യാർത്ഥികളുടെ പരാമർശത്തോടും നന്ദകുമാർ പ്രതികരിച്ചു. വർഷങ്ങൾ പ്രവർത്തന പരിചയമുള്ള അധ്യാപകർക്ക് അധ്യാപക മികവിൽ എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് നന്ദകുമാർ ചോദിച്ചു. എന്നാൽ സംവരണ വിഷയത്തിൽ വീഴ്ചകൾ ഉണ്ടായെന്ന് അധ്യാപകൻ സമ്മതിച്ചു. ( kr narayanan institute teacher )

അധ്യാപകൻ നന്ദകുമാറിന് മറുപടിയുമായി കെആർ നാരായണൻ ഇൻസ്റ്റ്യൂട്ടിലെ വിദ്യാർത്ഥികൾ രംഗത്ത് വന്നു. അധ്യാപനത്തിന് നിലവാരമില്ലെന്ന് പറഞ്ഞത് ശരിതന്നെയാണെന്ന് വിദ്യാർത്ഥികൾ ആവർത്തിച്ചു. യൂട്യൂബ് വീഡിയോകൾ കാണിച്ചാണ് അധ്യാപകർ ക്ലാസ് നടത്തുന്നത്. രാജിവച്ച അധ്യാപകർ മാറണമെന്ന് തങ്ങൾ ആവശ്യപ്പെട്ടതാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സാമ്പത്തിക ആരോപണം നേരിട്ട അധ്യാപകരും രാജിവച്ചവരുടെ കൂട്ടത്തിൽ ഉണ്ടെന്നും ഈ അധ്യാപകരെ മാറ്റണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടന്നിട്ടില്ലെന്ന് ഇവർ പറയുന്നത് ഡയറക്ടറെ സംരക്ഷിക്കാനാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

അധ്യാപകർ രാജിവെച്ചത് ഇൻസ്റ്റിറ്റ്യൂട്ടിനെ ബാധിക്കില്ലെന്നും ഒരാഴ്ചകൊണ്ട് സാധാരണ നിലയിലാകും എന്നാണ് പ്രതീക്ഷിക്കുന്നതും വിദ്യാർത്ഥികൾ പറഞ്ഞു.

Story Highlights: kr narayanan institute teacher

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here