Advertisement

വിവാദ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ്

January 24, 2023
Google News 4 minutes Read

വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് സംഘടനകളായ കെഎസ്‌യുവും യൂത്ത് കോൺഗ്രസും. കോളജ് ക്യാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനത്തിന് പിന്തുണ നൽകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. അതേസമയം പ്രദർശനം തടയുമെന്ന് യുവമോർച്ച അറിയിച്ചു.(udf will screen bbc documentary all over kerala)

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ചരിത്ര യാഥാർത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്.ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്കിനെ തുറന്നു കാട്ടുന്ന ബിബിസി ഡോക്യുമെന്ററി ഫാസിസ്റ്റ് നിയമങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ നിരോധിച്ച കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പ്രതിഷേധ ഡോക്യുമെന്ററി പ്രദർശനം! “India: The Modi Question” കോളേജ് കാമ്പുസുകളിൽ പ്രദർശിപ്പിക്കാൻ KSU നേതൃത്വം കൊടുക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ചരിത്ര യാഥാർത്ഥ്യങ്ങൾ
സംഘ്പരിവാറിനും മോദിക്കുമൊക്കെ
എന്നും ശത്രുപക്ഷത്താണ്.
ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല.
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും.

അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

വിമർശനം രാജ്യദ്രോഹമല്ല!
അഭിപ്രായസ്വാതന്ത്ര്യം ഔദാര്യമല്ല!
2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്കിനെ തുറന്നു കാട്ടുന്ന BBC ഡോക്യുമെന്ററി ഫാസിസ്റ്റ് നിയമങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ നിരോധിച്ച കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പ്രതിഷേധ ഡോക്യുമെന്ററി പ്രദർശനം! “India: The Modi Question” കോളേജ് കാമ്പുസുകളിൽ പ്രദർശിപ്പിക്കാൻ KSU നേതൃത്വം കൊടുക്കും.

Story Highlights: udf will screen bbc documentary all over kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here