Advertisement

ഈ 5 സാമ്പത്തിക തെറ്റുകൾ ആവർത്തിക്കാറുണ്ടോ ? തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

January 25, 2023
Google News 1 minute Read
5 financial mistakes you commit

സാമ്പത്തികമായി മുന്നേറാൻ സാധിക്കാതെ അകപ്പെട്ടിരിക്കുന്നത് പോലെ തോന്നാറുണ്ടോ നിങ്ങൾക്ക് ? എന്തുകൊണ്ടാണ് ഒരു മുന്നേറ്റം സാധ്യമാകാത്തത് എന്ന് ചിന്തിക്കുന്നുണ്ടോ ? അതിനുത്തരം തേടി മറ്റെവിടെയും പോകേണ്ട. നിങ്ങൾ തന്നെ അറിഞ്ഞോ അറിയാതെയോ ചെയ്തുകൂട്ടുന്ന സാമ്പത്തിക തെറ്റുകളാണ് നിങ്ങളെ പിന്നോട്ട് വലിക്കുന്നത്. ( 5 financial mistakes you commit )

  1. അമിത ചെലവ്

വരവറിഞ്ഞ് വേണം ചെലവാക്കാനെന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ ? യുപിഐ, കാർഡ് ഇടപാടുകൾ വന്നതിൽ പിന്നെ ചെലവാക്കുന്നതിനുള്ള പരിധിയും ഇല്ലാതായി. എന്തിനും ഏതിനും കാർഡ് സൈ്വപ്പ് ചെയ്ത് പണം നൽകുന്നതുകൊണ്ട് തന്നെ, പണം കൈയിൽ നിന്ന് പോകുന്നത് നാം അറിയുന്നതേയില്ല. മാസാവസാനം പണമില്ലാതാകുമ്പോഴേ മനസിലാകൂ.

ഈ അവസ്ഥ മാറണമെങ്കിൽ ബജറ്റ് പ്ലാൻ ചെയ്യണം. വരവ് ചെലവ് കണക്കുകൾ നോക്കി അതിൽ ഒരു ഭാഗം നിക്ഷേപത്തിനും മാറ്റി വയ്ക്കണം. ശമ്പളത്തിൽ നിന്ന് ചെലവ് കിഴിച്ച് കിട്ടുന്ന തുകയല്ല നിക്ഷേപിക്കേണ്ടത്. ശമ്പളത്തിന്റെ 30 ശതമാനം തുകയും നിക്ഷേപത്തിനായി മാറ്റി വയ്ക്കണം. 40 ശതമാനം ചെലവുകൾക്കും, 20 ശതമാനം ലോൺ അടവ് പോലുള്ള കാര്യങ്ങൾക്കും 10 ശതമാനം അടിയന്തര ഫണ്ടിലേക്കും നീക്കി വയ്ക്കണം.

  1. കടം വാങ്ങിയ പൈസയിലെ ജീവിതം

പണം തീരുമ്പോൾ അപ്പോൾ പുറത്തെടുക്കും ക്രെഡിറ്റ് കാർഡ്. അടുത്ത മാസം ശമ്പളം വരുമ്പോൾ നല്ലൊരു ഭാഗം ക്രെഡിറ്റ് കാർഡ് ബില്ല് അടയ്ക്കാൻ നീക്കി വയ്ക്കണം. വീണ്ടും മാസം പകുതി ആകുമ്പോഴേ കടം വാങ്ങി തുടങ്ങണം. ഈ സൈക്കിളിൽ മുന്നോട്ട് പോകുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ പ്രവണത നിർത്തിയേ പറ്റൂ. കിട്ടുന്ന ശമ്പളത്തിനകത്ത് ചെലുവകൾ ചുരുക്കി ജീവിച്ച് നോക്കൂ. കടത്തിന്റെ ബാധ്യതകളോ പേടിയോ ഇല്ലാതെ സുഖമായി ഉറങ്ങാൻ സാധിക്കും.

  1. പുതിയ കാർ വാങ്ങുന്നത്

പുതിയ കാർ വാങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട് ? കാറിന്റെ ആവശ്യം ഇപ്പോൾ നിങ്ങൾക്കുണ്ടോ ? പുതിയ കാർ വാങ്ങേണ്ടതുണ്ടോ ? സെക്കൻഡ് ഹാൻഡ് മതിയോ എന്നെല്ലാം ആലോചിക്കണം. വലിയ ബാധ്യകൾ വരുത്തി ഒരു കാർ വാങ്ങിയാൽ അതിന്റെ മെയിന്റനൻസും മറ്റും കാര്യങ്ങളും കൂടി പിന്നാലെയുണ്ടെന്ന് ചിന്തിക്കണം. ഇനി പുതിയ വാഹനം തന്നെ വാങ്ങാൻ തീരുമാനിച്ചു എന്ന് കരുതുക, വലിയ അത്യാഡംബര വാഹനങ്ങളിലേക്ക് പോകാതെ കൊക്കിലൊതുങ്ങുന്നത് മാത്രം കൊത്തുക.

  1. വീട്

മനുഷ്യായുസിന്റെ മുഴുവൻ പണവുമെടുത്ത് വീട് പണിയുന്ന പ്രവണതയാണ് പൊതുവെ കണ്ടുവരുന്നത്. ഒരിക്കലും ചെയ്യരുതാത്ത സാമ്പത്തിക പിഴവാണ് അത്. വീടെന്ന സ്വപ്‌നം പൂവണിയുക തന്നെ വേണം. പക്ഷേ അതിന് വേണ്ടി കൈയിലുള്ളതെല്ലാം വിറ്റു പെറുക്കിയും ലോണെടുത്തും കടത്തിന്റെ കൊടുമുടി കയറരുത്. വീട് മുന്നിൽ കണ്ടുള്ള നിക്ഷേപങ്ങൾ നേരത്തെ തുടങ്ങണം. മ്യൂച്വൽ ഫണ്ട് മുഖേനെയുള്ള നിക്ഷേപം നല്ല റിട്ടേൺ നൽകും. കാലാവധി പൂർത്തിയാക്കിൽ ലക്ഷങ്ങൾ വരെ സ്വന്തമാക്കാം. വീട് വാങ്ങുന്നതിന്റെ പകുതിയെങ്കിലും കുറഞ്ഞത് കൈയിൽ വേണം.

  1. റിട്ടയർമെന്റ് കാലത്തേക്ക് കരുതി വയ്ക്കാതിരിക്കുക

റിട്ടയർമെന്റ് കാലത്തേക്ക് കരുതി വയ്ക്കാത്തതാണ് നിങ്ങൾ ചെയ്യുന്ന മറ്റൊരു അബദ്ധം. ജീവതകാലം മുഴുവൻ ജോലി ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കില്ല. അതുകൊണ്ട് റിട്ടയർമെന്റ് കാലത്തേക്ക് ഇന്നേ നിക്ഷേപം തുടങ്ങണം. നാഷ്ണൽ പെൻഷൻ സ്‌കീം പോലുള്ള പദ്ധതികളിൽ ചേരണം.

Story Highlights: 5 financial mistakes you commit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here