Advertisement

‘വിദ്യാഭ്യാസ മേഖലയിൽ ഫിൻലാൻഡ് സഹകരണം’ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്

January 25, 2023
Google News 3 minutes Read

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ സഹകരിക്കാൻ ഫിൻലാൻഡ്. ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ സംസ്ഥാനത്തെത്തി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.(finland cooperate with kerala in the field of public education)

കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളും ചർച്ചാ വിഷയമായി. ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയെ സംഘം ഇന്ന് സന്ദർശിക്കും. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ അറിയുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുമായും കൂടിക്കാഴ്ച നടത്തും.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ലോക വിദ്യാഭ്യാസ സൂചികയിൽ അക്കാദമിക നിലവാര റാങ്കിംഗിൽ ഒന്നാമതായി നിൽക്കുന്ന ഫിൻലൻഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ കഴിഞ്ഞ ഡിസംബറിൽ ചർച്ചകൾ നടത്തിയിരുന്നു. ‌

ഇതിന്റെ തുടർച്ചയായാണ് രണ്ടാമത്തെ സംഘം എത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടത്തിയ സെമിനാറിൽ സംഘം പങ്കെടുത്തു.അധ്യാപക പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകൾ, അക്കാദമിക നിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾ എന്നിവയിലാകും ആദ്യഘട്ട സഹകരണം ഉറപ്പാക്കുക.

ഫിൻലാൻഡിൽ അധ്യാപകർക്ക് നൽകുന്ന പരിശീലനങ്ങളെ കുറിച്ച് സംഘം സെമിനാർ അവതരിപ്പിച്ചു. ശാസ്ത്രം, ഗണിതം, അടിസ്ഥാന ഭാഷാശേഷി വികസനം തുടങ്ങിയ വിഷയങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു.

Story Highlights: finland cooperate with kerala in the field of public education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here