Advertisement

സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അനുമതി

January 25, 2023
Google News 3 minutes Read
foreign companies allowed to practice in Saudi Arabia

സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അനുമതി. ലൈസന്‍സ് നേടുന്നതിന് ഇ-ജസ്റ്റിസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. foreign companies allowed to practice in Saudi Arabia

സൗദിയില്‍ സ്വദേശി അഭിഭാഷകര്‍ക്ക് മാത്രമാണ് കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ കാര്യക്ഷമത വര്‍ധിക്കുകയും നിയമ-വ്യവഹാര രംഗം കൂടുതല്‍ മെച്ചപ്പെടുമെന്നുമാണ് വിലയിരുത്തല്‍.

ലൈസന്‍സ് നേടുന്നതിന് നീതിന്യായ മന്ത്രാലയത്തിന്റെ ഇ-ജസ്റ്റിസ് സര്‍വീസിനുളള Najiz.sa പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍ ഫോറിന്‍ ലോ ഫേം എന്ന ലിങ്കില്‍ ആവശ്യമായ വിവരങ്ങളും രേഖകളും സമര്‍പ്പിച്ച് ലൈസന്‍സ് നേടാമെന്ന് മന്ത്രാലയം അറിയിച്ചു.

Read Also: റിയാദില്‍ കിംഗ് അബ്ദുല്‍ അസീസ് ഗതാഗത പദ്ധതി മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കും

വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നീതിന്യായ മന്ത്രി വാലിദ് അല്‍സമാനി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. അത് നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് രജിസ്ട്രേഷന്‍ നടപടി ആരംഭിച്ചത്.

Story Highlights: foreign companies allowed to practice in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here