Advertisement

റിയാദില്‍ കിംഗ് അബ്ദുല്‍ അസീസ് ഗതാഗത പദ്ധതി മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കും

January 25, 2023
Google News 2 minutes Read
riyadh king abdulaziz transportation project will starts in march

റിയാദില്‍ നടപ്പിലാക്കുന്ന കിംഗ് അബ്ദുല്‍ അസീസ് ഗതാഗത പദ്ധതി രണ്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ സിഇഒ ഫഹദ് ബിന്‍ അല്‍ റഷീദ്. മെട്രോ ട്രെയിന്‍, ബസ് സര്‍വീസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകള്‍ മാര്‍ച്ച് മാസം ഉദ്ഘാടനം ചെയ്യും.

ആറ് മെട്രോ ലൈനുകളില്‍ ഘട്ടം ഘട്ടമായി ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. കൊവിഡിനെ തുടര്‍ന്ന് നിര്‍മാണം മന്ദഗതിയിലായതാണ് കിംഗ് അബ്ദുല്‍ അസീസ് പൊതുഗതാഗത പദ്ധതി വൈകാന്‍ ഇടയാക്കിയത്. റിയാദ് മെട്രോയുടെ പല ലൈനുകളിലും പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍മാണം പുരോഗമിക്കുന്ന വിനോദ നഗരം ഖിദ്ദിയ്യ, വികസന പദ്ധതികള്‍ നടക്കുന്ന പൗരാണിക നഗരം ദിര്‍ഇയ്യ ഗേറ്റ്, കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് തുടങ്ങി മുപ്പത് മെഗാ പ്രോജക്ടുകളുമായി ബന്ധിപ്പിക്കുന്നതാണ് പൊതുഗതാഗത സംവിധാനം.

Read Also: എൻ.പി.ആർ.എ സേവനങ്ങൾക്ക് പുതിയ വെബ്സൈറ്റ് ആരംഭിച്ച് ബഹ്റൈൻ

എണ്‍പതിലധികം ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കാനുളള ഒരുക്കത്തിലാണ്. റിയാദിലെ ജനസംഖ്യ ഓരോ വര്‍ഷവും വര്‍ധിച്ചു വരുകയാണ്. ഇതെല്ലാം പരിഗണിച്ചാണ് ഗതാഗത മേഖലയിലെ പദ്ധതി. ഇതിന് പുറമെ റിയാദിന്റെ സമഗ്ര വികസനത്തിനുളള പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഫഹദ് ബിന്‍ അല്‍ റഷീദ് പറഞ്ഞു.

Story Highlights: riyadh king abdulaziz transportation project will starts in march

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here