Advertisement

ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം

January 25, 2023
Google News 1 minute Read
sabarimala gets record revenue

ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം. ഈ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 350 കോടി വരുമാനമായി ലഭിച്ചതായി ബോർഡ് പ്രസിഡന്റ് അഡ്വ. അനന്ത ഗോപൻ അറിയിച്ചു. നാണയങ്ങളിൽ നാലിലൊന്ന് ഭാഗം മാത്രമേ എണ്ണി തീർന്നിട്ടുള്ളൂ. ( sabarimala gets record revenue )

വരവിന്റെ 40 ശതമാനത്തോളം ചെലവിനായി വിനിയോഗിച്ചു. അടുത്ത തീർത്ഥാടന കാലത്തേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഏലയ്ക്കയിലെ കീടനാശിനി കൊണ്ട് അരവണ ഉപയോഗയോഗ്യമല്ലാതാകുമോയെന്ന് പരിശോധിക്കും. ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നും ബോർഡ് പ്രസിസന്റ് പറഞ്ഞു.

Story Highlights: sabarimala gets record revenue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here