Advertisement

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ

January 25, 2023
Google News 1 minute Read
teacher raped student arrested

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകൻ മുഹമ്മദ് ബഷീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ കുട്ടിയെ 2019 മുതൽ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ( teacher raped student arrested )

അശ്ലീല വിഡിയോകൾ കാണിച്ച് 2019 മുതൽ ബഷീർ 17 വയസ്സുകാരനെ പീഡനത്തിരയാക്കിയെന്നാണ് പരാതി. നിരന്തരം ബഷീറിന്റെ ഉപദ്രവമേറ്റ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായി. പഠനത്തിൽ പിന്നാക്കം പോയ
കുട്ടിയുടെ പെരുമാറ്റത്തിലുൾപ്പെടെ മാറ്റം ശ്രദ്ധയിൽ പെട്ട അധ്യാപകർ സംസാരിച്ചതോടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത് . തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിക്ക് കൗൺസിലിംഗ് നൽകുകയും പോലീസ്ന് വിവരം കൈമാറുകയുമായിരുന്നു.

തുടർന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുതത്തി പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബഷീറിനെ റിമാൻഡ് ചെയ്തു.

Story Highlights: teacher raped student arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here