Advertisement

നാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 22കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍

January 26, 2023
Google News 2 minutes Read

നാലുവയസുകാരനായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 22 വയസുകാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ വീടിന് അടുത്തുള്ള പണി നടക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. (Boy, 4, Sexually Assaulted, Killed In Odisha; Engineering Student Arrested)

കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച് ബോധം കെടുത്തിയ പ്രതി ഇക്കാര്യം കുട്ടി ആരോടെങ്കിലും പറഞ്ഞേക്കുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചാണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. രക്തം വാര്‍ന്ന് കിടക്കുന്ന കുട്ടിയെ അവിടെ ഉപേക്ഷിച്ച് പ്രതി നാടുവിടുകയായിരുന്നു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അസ്‌കയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഒ ഉമ ശങ്കര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. യഥാര്‍ത്ഥ മരണകാരണം എന്തെന്ന് വിശദീകരിക്കണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here