74ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് സൗദിയിലെ ഇന്ത്യന്‍ എംബസി

സൗദിയിലെ ഇന്ത്യന്‍ എംബസി എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ ഒമ്പത് മണിക്ക് അംബാസഡര്‍ ഡോ.സുഹൈല്‍ ഹിജാസ് ഖാന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയ ഗാനം ആലപിച്ചു. പ്രവാസി ഇന്ത്യന്‍ സമൂഹത്തിലെ നൂറുകണക്കിന് പേര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധ ചെലുത്തിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
Read Also: പ്രതികൂല കാലാവസ്ഥ; ദുബായിലെ നിരവധി റോഡുകള്‍ അടച്ചു
സുരക്ഷ, പ്രതിരോധ സഹകരണം, ഊര്‍ജം, ഭക്ഷ്യ സുരക്ഷ, സാമ്പത്തികം, ആരോഗ്യം, സാങ്കേതികവിദ്യ, സാംസ്‌കാരികം എന്നീ രംഗങ്ങളില്‍ ഇന്ത്യയും സൗദിയും പരസ്പര സഹകരണം ശക്തമാണെന്നും അംബാസഡര്‍ പറഞ്ഞു. ചടങ്ങില്‍ എന്‍ റാം പ്രസാദ് ( ഡെപ്യൂട്ടി ചീഫ് മിഷന്‍) എം. ആര്‍ സജീവ് (കൗണ്‍സിലര്‍ (കമ്മ്യൂണിറ്റി ക്ഷേമം) വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബാഗങ്ങള്‍, കമ്മ്യൂണിറ്റി പൗര പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
Story Highlights: Indian Embassy in Saudi Arabia celebrates 74th Republic Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here