Advertisement

പരുക്ക്; ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ നിന്ന് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്

January 26, 2023
Google News 1 minute Read

ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ നിന്ന് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്. കൈക്കുഴക്കേറ്റ പരുക്കിനെ തുടർന്നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിന്ന് ഗെയ്ക്വാദ് പുറത്തായത്. 25 വയസുകാരനായ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്. നാളെ മുതലാണ് ടി-20 പരമ്പര ആരംഭിക്കുക.

ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് ഗെയ്ക്വാദ് ആദ്യം കളിച്ചത്. ഈ മത്സരത്തിനു ശേഷം കൈക്കുഴക്ക് വേദനയുണ്ടെന്ന് ഋതുരാജ് ബിസിസിഐയെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ശ്രീലങ്കക്കെതിരായ ടി-20 മത്സരവും സമാന പരുക്കിനെ തുടർന്ന് ഋതുരാജിനു നഷ്ടപ്പെട്ടിരുന്നു.

Story Highlights: injury ruturaj gaikwad newzealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here