Advertisement

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം; ജെഎന്‍യുവില്‍ മാര്‍ച്ച്

January 26, 2023
Google News 2 minutes Read

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മാര്‍ച്ച് നടത്തി. ദേശീയ പതാക ഏന്തിയാണ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ ഉള്‍പ്പെടെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചു. (march in jnu in relation to bbc documentary )

ജാമിയ മിലിയയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്എഫ്‌ഐ ക്യാമ്പസില്‍ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചതോടൊണ് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേരുന്നതുള്‍പ്പെടെ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ജെഎന്‍യുവിലും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലും സമാന സാഹചര്യമായിരുന്നു.

അതേസമയം ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ സംസ്ഥാനത്തും സംഘര്‍ഷം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടെ തിരുവനന്തപുരം പോത്തന്‍കോട്ട് സംഘര്‍ഷമുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നടന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ശക്തമായ യുവമോര്‍ച്ച പ്രതിഷേധമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി പ്രദര്‍ശനം തടഞ്ഞു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

തിരുവനന്തപുരം പോത്തന്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രദര്‍ശനം തടയാന്‍ ബിജെപി ശ്രമമുണ്ടായി. ഇതിന് പിന്നാലെ സ്‌ക്രീന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം പൊലീസെത്തി തടഞ്ഞു. ക്യാംപസ് ജംഗഷ്‌നിലാണ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇവിടെ രാത്രി പ്രദര്‍ശനം അനുവദിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. പ്രദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

Story Highlights: march in jnu in relation to bbc documentary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here