മന്നം സാംസ്‌കാരിക സമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മന്നം സാംസ്‌കാരിക സമിതിയുടെ 2023ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കുടുംബങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ വാര്‍ഷിക യോഗമാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്. ഷാര്‍ജ എക്‌സ്ട്രാ സ്‌പോര്‍ട്‌സ് അക്കാദമി ഹാളില്‍ നടന്ന യോഗത്തില്‍ സ്ഥാപക പ്രസിഡന്റ് രഘുകുമാര്‍ മണ്ണൂരേത്ത് വരണാധികാരിയായി.
റജി മോഹനന്‍ നായര്‍ (പ്രസിഡന്റ്), ഹരികൃഷ്ണന്‍ എം.എന്‍ (ജനറല്‍ സെക്രട്ടറി), സതീഷ് മണ്ണിങ്ങല്‍ (ട്രഷറര്‍) സുജിത് മേനോന്‍, പത്മന്‍ നായര്‍ (വൈസ് പ്രസിഡന്റ്), പ്രകാശ് നാരായണന്‍, അഖില്‍ മുരളീധരന്‍ പിള്ള ( ജോയന്റ് സെക്രട്ടറി), അനില്‍കുമാര്‍ (ജോയന്റ് ട്രഷറര്‍), സുധീര്‍ പാട്ടത്തില്‍ (ആര്‍ട്‌സ് സെക്രട്ടറി) , തുളസീധരന്‍ നായര്‍ (ജോ.ആര്‍ട്ട്‌സ് സെക്രട്ടറി & കണ്‍വീനര്‍ ഐടി, വനിതാവിഭാഗം ഡോ. ദേവിസുമാ സനില്‍ ( കണ്‍വീനര്‍), പ്രതിഭാരഘു, ജ്യോതി നായര്‍, ലക്ഷ്മി അഭിലാഷ്, സൗമ്യ ബിജു (ജോയന്റ് കണ്‍വീനെഴ്‌സ്) ഉള്‍പ്പടെ 35 അംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
രക്ഷാധികാരിയായി രഘുകുമാര്‍ മണ്ണൂരെത്തിനെയും അഡ്വസറി ബോര്‍ഡ് അംഗങ്ങളായി ചന്ദ്രപ്രകാശ് ഇടമന, മുരളിധരന്‍ നമ്പ്യാര്‍, മുരളീധരന്‍പിള്ള, കൃഷ്ണക്കുറുപ്പ്, സോമന്‍ പിള്ള, സുരേഷ് പത്മനാഭന്‍, വിദ്യാസാഗര്‍, നാരായണന്‍ നായര്‍ എന്നിവരെയും നിയോഗിച്ചു. ആദ്യാത്മിക വിഭാഗം കണ്‍വീനറായി ശ്രീകുമാര്‍. ജെ, ദര്‍ശന ഹരിദാസ് (ജോ.കണ്‍വീനര്‍), ഗീതാമൃതം കൃഷ്ണകുമാര്‍ മേക്കര, മിനി ജയദേവന്‍ ( ജോ.കണ്‍വീനര്‍), വെല്‍ഫെയര്‍ കമ്മറ്റി സഞ്ജീവ് കുമാര്‍ ( കണ്‍വീനര്‍), ശ്രീജിത്ത് പിള്ള (ജോ.കണ്‍വീനര്‍), ഉടുക്ക് ക്ലാസ്സ് ശ്രീകുമാര്‍. ജെ ( കണ്‍വീനര്‍), ശ്രീജിത്ത് പിള്ള (ജോ. കണ്‍വീനര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
Story Highlights: New members elected Mannam cultural unit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here