നിങ്ങളിപ്പോള്‍ പഴയതുപോലെ ചിരിക്കാറേയില്ല….; ശ്രദ്ധ നേടി സെലന്‍സ്‌കിയുടെ ജന്മദിനത്തില്‍ പങ്കാളി എഴുതിയ കുറിപ്പ്

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം ഇപ്പോഴും തുടരുകയാണ്. എല്ലാം അവസാനിപ്പിക്കാന്‍ യുക്രൈന്‍ ജനത ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞെങ്കിലും ഇപ്പോഴും യുദ്ധം അവസാനിക്കാന്‍ വഴിയൊരുങ്ങിയിട്ടില്ല. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സെലന്‍സ്‌കിയുടെ ജന്മദിനത്തില്‍ ജീവിത പങ്കാളി ഒലേന സെലന്‍സ്‌ക എഴുതിയ ആശംസക്കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. (Zelensky’s wife shares touching tribute on his birthday)
നിങ്ങള്‍ ഇപ്പോള്‍ പഴയതുപോലെ ചിരിക്കാറില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഒലേനയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. തന്റേയും സെലന്‍സ്‌കിയുടേയും മനോഹരമായ ചിത്രം കൂടി ട്വിറ്ററില്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
ഒലേനയുടെ വാക്കുകള്‍:
ഈ വര്‍ഷം നിങ്ങള്‍ എങ്ങനെ മാറിപ്പോയെന്ന് ഞാന്‍ പലപ്പോഴും എന്നോടുതന്നെ ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ എന്നോട് തന്നെ പറയും. നിങ്ങള്‍ മാറിയിട്ടില്ല, ആ പഴയ ആള്‍ തന്നെയാണ്. പതിനേഴാം വയസില്‍ ഞാന്‍ കണ്ട അതേ പയ്യനാണ് എന്നൊക്കെ. പക്ഷേ സത്യത്തില്‍ എന്തൊക്കെയോ മാറിയിട്ടുണ്ട്. നിങ്ങളുടെ ചിരി ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. ഉദാഹരണത്തിന് ഈ ഫോട്ടോ തന്നെ നോക്കൂ…
നിങ്ങള്‍ക്ക് തുറന്ന് ചിരിക്കാന്‍ കൂടുതല്‍ കാരണങ്ങള്‍ കിട്ടട്ടേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ തന്റേടിയാണ്. പക്ഷേ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ദയവുചെയ്ത് ആരോഗ്യവാനാകൂ… എനിക്ക് നിങ്ങളുടെ അരികില്‍ നിന്ന് എപ്പോഴും പുഞ്ചിരിക്കണം. എപ്പോഴും… എനിക്കതിന് അവസരം തരൂ…
Story Highlights: Zelensky’s wife shares touching tribute on his birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here