സർക്കാരിനെതിരെ സംസാരിക്കുമെന്ന് ആരും കരുതേണ്ട, ഇത് എന്റെ കൂടി സർക്കാർ ; ഗവർണർ

സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിമർശിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ്. പല മേഖലകളിലും സർക്കാർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. (aarif muhammed khan support over pinarayi govt)
ആരോഗ്യം സാമൂഹിക ക്ഷേമ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിവരുന്നു. സർക്കാരിനെതിരെ താൻ സംസാരിക്കുമെന്ന് ആരും കരുതേണ്ടെന്നും, ഇത് എന്റെ കൂടി സർക്കാരെന്നും ഗവർണർ പറഞ്ഞു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
സർക്കാരിന് പ്രശ്‌നമുണ്ടാക്കണമെന്ന് താത്പര്യമില്ല. നിയമം നിർമിക്കാനുള്ള സർക്കാരിന്റെ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ പ്രശ്നമില്ല. സർവകലാശാലാ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കാൻ തീരുമാനിച്ചത് ഭരണഘടനാ ബാധ്യതയനുസരിച്ചാണ്.
സമവർത്തി പട്ടികയിൽ ഉൾപ്പെട്ടതാണ് വിദ്യാഭ്യാസം. അവിടെ നിയമം കൊണ്ടുവരുമ്പോൾ കേന്ദ്ര സർക്കാരുമായി ചർച്ചചെയ്യണം. വിദ്യാഭ്യാസം സമവർത്തി പട്ടികയിൽ അല്ലായിരുന്നെങ്കിൽ ഉടൻതന്നെ ഒപ്പുവച്ചേനെ. സംസ്ഥാന സർക്കാരുമായി ഏറ്റുമട്ടലിന് സമയവുമില്ല. ഭരണഘടനയും നിയമവും അനുസരിച്ച് സർക്കാരിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് തന്റെ ജോലിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: aarif muhammed khan support over pinarayi govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here