യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി വെട്ടിക്കുറയ്ക്കുന്നു

യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിയമത്തില്‍ മാറ്റം. യുകെയില്‍ വച്ച് ബിരുദം നേടി ആറ് മാസത്തിനുള്ളില്‍ ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നതാണ് പുതിയ നിയമം. യുകെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി വെട്ടിക്കുറക്കുന്നതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നത്. യുകെ ആഭ്യന്തര സെക്രട്ടറിസുല്ല ബ്രാവര്‍മാന്‍ യുകെ ഗ്രാജ്വേറ്റ് വിസയ്ക്ക് പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിച്ചത്.
അതേസമയം നിര്‍ദേശത്തെ യുകെയിലെ വിദ്യാഭ്യാസ വകുപ്പ് ശക്തമായി എതിര്‍ത്തു. നിലവില്‍ യുകെ ഗ്രാജ്വേറ്റ് വിസയുടെ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ആവശ്യത്തിനായി രണ്ട് വര്‍ഷത്തേക്ക് യുകെയില്‍ തുടരാം.
Read Also: മാധ്യമസ്വാതന്ത്ര്യത്തിന്റെ പിന്തുണയ്ക്കുന്നു; ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ യുഎസ്
പുതിയ നിര്‍ദേശം പ്രകാരം ആറ് മാസം കഴിയുമ്പോള്‍ ഈ വിദ്യാര്‍ത്ഥികള്‍ ജാലി നേടുകയോ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണം.
Story Highlights: UK Plans to Cut Duration of Post-Study Visa indian students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here