ഓസ്‌ട്രേലിയൻ ഓപ്പൺ; കന്നി ഗ്രാൻഡ് സ്ലാം സ്വന്തമാക്കി അരിന സബലെങ്ക

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറസിന്റെ അരിന സബലെങ്കയ്ക്ക്. കിരീടപ്പോരാട്ടത്തിൽ കസാക്കിസ്താന്റെ എലീന റൈബാകിനയെ പരാജയപ്പെടുത്തി. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ 4-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ജയം. 24 കാരിയുടെ കന്നി ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണിത്. നാളെ നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ച് സിറ്റ്സിപാസിനെ നേരിടും.
ഇരുവരും ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2 മണിക്കൂറും 28 മിനിറ്റും പോരാട്ടം നീണ്ടു. ആദ്യ സെറ്റ് 6-4ന് റൈബാകിന സ്വന്തമാക്കി. രണ്ടാം സെറ്റിൽ സബലെങ്ക ഗംഭീര തിരിച്ചുവരവ് നടത്തി. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-4നും സബലെങ്ക സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ചാണ് സബലെങ്ക കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.
2021 ജൂലൈയിൽ വിംബിൾഡണിന്റെ നാലാം റൗണ്ടിൽ റൈബാകിനയും സബലെങ്കയും ഏറ്റുമുട്ടിയിരുന്നു. 2021 ജനുവരിയിൽ അബുദാബി ടെന്നീസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലും 2019 സെപ്റ്റംബറിൽ വുഹാൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലും ഇരുവരും ഏറ്റുമുട്ടി. 23 കാരിയായ റൈബാകിന ഇതുവരെ ഒരു ഗ്രാൻഡ്സ്ലാമടക്കം മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്. വനിതാ സിംഗിൾസിൽ 23-ാം റാങ്കാണ് റൈബക്കിനയുടെ ഇപ്പോഴത്തെ സ്ഥാനം.
Story Highlights: Elena Rybakina to win maiden Grand Slam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here