Advertisement

റഫറിയെ മർദ്ദിച്ച ഫ്രഞ്ച് ഫുട്ബോളർക്ക് 30 വർഷത്തെ വിലക്ക്

January 28, 2023
Google News 2 minutes Read

റഫറിയെ തല്ലിയ യുവ ഫ്രഞ്ച് ഫുട്ബോൾ താരത്തിന് 30 വർഷത്തെ വിലക്ക്. 25 കാരനായ താരത്തിൻ്റെ പേര് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 8 ന് നടന്ന ഒരു മത്സരത്തിനിടെയാണ് താരം റഫറിയെ മർദ്ദിച്ചത്. ടീമിനെ രണ്ടു വർഷത്തേക്ക് ടൂർണമെന്റിൽ നിന്നും പുറത്താക്കി.

ഒരു പ്രാദേശിക ടൂർണമെന്റിനിടെ ‘എന്റന്റെ സ്പോർട്ടീവ് ഗാറ്റിനൈസ്’ താരമാണ് റഫറിയെ തല്ലിയത്. കളിക്കിടെ പുറത്താക്കിയത് ചോദ്യം ചെയ്ത താരം റഫറിയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ റഫറിയെ രണ്ട് ദിവസത്തേക്ക് മാറ്റിനിർത്തുകയും ചെയ്തു. ഉചിതമായ ശിക്ഷയാണ് നൽകിയിരിക്കുന്നതെന്ന് മധ്യ ഫ്രാൻസിലെ ലോററ്റ് ഫുട്ബോൾ പ്രസിഡന്റ് പറഞ്ഞു.

‘ഇത്തരം മതഭ്രാന്തന്മാർക്ക് ഫുട്ബോൾ മൈതാനത്ത് കാലുകുത്താൻ കഴിയില്ല. അങ്ങനെയുള്ളവർക്ക് ഇവിടെ സ്ഥാനമില്ല’- ബിനോയി ലെയ്ൻ പറഞ്ഞു. അതേസമയം അടുത്ത രണ്ട് സീസണുകളിലേക്കുള്ള ടൂർണമെന്റിൽ നിന്ന് ടീമിനെ പുറത്താക്കിയിട്ടുണ്ട്.

Story Highlights: French Footballer Gets 30-Year Ban For Punching Referee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here