കാലടിയിലെ യുവതിയുടെ മരണം; കൊല്ലപ്പെട്ട ശേഷം ഭർത്താവ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് റിപ്പോർട്ട്

കാലടി കാഞ്ഞൂരിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ലൈംഗിക അതിക്രമം നടത്തിയെന്ന് റിപ്പോർട്ട്. തമിഴ്‌നാട് തെങ്കാശി സ്വദേശി രത്‌നാവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. ( woman sexually assaulted by husband after death )
ഇന്നലെ രാത്രി പത്ത് മണിയോടെ കാലടി പോലിസ് സ്റ്റേഷനിൽ എത്തിയ തമിഴ്‌നാട് സ്വദേശി മഹേഷ് കുമാർ ഭാര്യ രത്‌നാവതിയെ കാണാനില്ലെന്ന് പരാതി നൽകി. ഇയാളുടെ മൊഴിയിൽ സംശയം തോന്നിയ പോലിസ് കൂടുതൽ ചോദ്യം ചെയ്തു. ഇവർ താമസിക്കുന്ന വീട്ടിൽ എത്തി. തുടർന്നാണ് താൻ ഭാര്യയെ കഴുത്ത് ഞരിച്ചു കൊലപെടുത്തിയെന്നും മൃതദേഹം തൊട്ടടുത്ത ജാതിക്ക തോട്ടത്തിൽ ഉണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞത്. കൂടുതൽ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. കൊലപാതകത്തിന് ശേഷം പ്രതി മഹേഷ് കുമാർ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ടെന്നും പത്മവതിയുടെ മൃതദേഹം നഗ്‌നമായ നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
കൊലപാതകകുറ്റം കൂടാതെ ലൈംഗിക അതിക്രമം, മൃതദേഹത്തോട് അനാദരവ് തുടങ്ങി കൂടുതൽ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തും. ഇരുവരും കാലടി കാഞ്ഞൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംശയമാണ് കൊലപാതകം കാരണമെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. പത്മാവതിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Story Highlights: woman sexually assaulted by husband after death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here