Advertisement

ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണിയുടെ ട്വീറ്റ്; കോൺഗ്രസിനും പരിഹാസം

January 29, 2023
Google News 7 minutes Read
anil antony new tweet against bbc

ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി. ബിബിസി കാശ്മീരില്ലാത്ത ഭൂപടം പലതവണ നൽകിയ മാധ്യമമെന്ന് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തുവെന്നും കുറിച്ച അനിൽ ആന്റണി കോൺഗ്രസിനെതിരെ പരിഹാസവും നടത്തി. ( anil antony new tweet against bbc )

Read Also: ‘നേതാക്കൾക്ക് അസഹിഷ്ണുത, കോൺഗ്രസ് പദവികളിൽ തുടരില്ല’; അനിൽ ആന്റണി രാജിവച്ചു

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് അനിൽ കെ ആന്റണി പറഞ്ഞത് വലിയ വിവാദങ്ങൾക്കായിരുന്നു വഴിവച്ചത്. വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലായിരുന്നു കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് മീഡിയ സെൽ മേധാവിയുമായ അനിൽ കെ ആന്റണിയുടെ പരാമർശം.

പരാമർശം വിവാദമായതിനെ തുടർന്ന് കോൺഗ്രസ് പദവികളിൽ നിന്നും അനിൽ ആന്റണി രാജിവച്ചു. എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്നു അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു രാജി വിവരം അറിയിച്ചത്.

Story Highlights: anil antony new tweet against bbc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here