കുഞ്ചാക്കോ ബോബന്റെ ‘ചാവേർ’; മോഷൻ ടീസർ പുറത്ത്

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചാവേറിന്റെ മോഷൻ ടീസർ പുറത്ത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി പെപ്പെ, സജിൻ ഗോപി, മനോജ് കെ.യു, അനുരൂപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ( chaver movie motion teaser )
അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കാവ്യാ ഫിലിം കമ്പനിയുമായി ചേർന്ന് അരുൺ നാരായാണനും വോണു കുന്നപ്പിള്ളിയും നിർമിക്കുന്ന ചിത്രത്തിന്റെ തിരക്ക്ഥ രചിച്ചിരിക്കുന്നത് ജോയ് മാത്യു ആണ്. ജിന്റോ ജോർജാണ് ഛായാഗ്രഹണം. ജസ്റ്റിൻ വർഗീസാണ് സംഗീതം.
സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക് അടിക്കാൻ മറ്റൊരു ചിത്രവുമായി എത്തുകയാണ് ടിനു പാപ്പച്ചൻ. ‘ന്നാ താൻ കേസ് കൊടു’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തീർത്തും വ്യത്യസ്തമായ വേഷപകർച്ചയിലാണ് കുഞ്ചാക്കോ ബോബൻ ചാവേറിൽ എത്തുക.
Story Highlights: chaver movie motion teaser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here