മികച്ച കരിയറാണോ സ്വപ്നം?; സാധ്യതകള് ഏറെയുള്ള ‘കമ്പനി സെക്രട്ടറി’യെക്കുറിച്ച് അറിയാം

കമ്പനികളിൽ ബോർഡ് അംഗങ്ങൾക്ക് ഒപ്പം സ്വപ്നതുല്യമായ ഒരു സ്ഥാനം നേടാൻ ആഗ്രഹികുന്നവരാണോ നിങ്ങൾ? Company Secretary എന്ന കൊമേഴ്സ് പ്രൊഫഷണൽ കോഴ്സിലൂടെ ഇതാ നിങ്ങൾക്ക് അതിനായുള്ള അവസരം ലഭിക്കുന്നു. തിയറി അടിസ്ഥാനമാക്കിയുള്ള ഒരേ ഒരു പ്രൊഫഷണൽ കോഴ്സ്. Institute of Company Secretaries of India (ISCI) എന്ന ഇന്ത്യൻ പ്രൊഫഷണൽ ബോർഡ് ആണ് ഈ കോഴ്സ് നൽകുന്നത്. നിയമങ്ങൾ അടിസ്ഥാനം ആയി വരുന്ന ഈ കോഴ്സ് പൂർത്തികരികുന്ന വ്യക്തികൾക്ക് ഗവൺമെൻ്റ് – പ്രൈവറ്റ് മേഖലകളിലും MNCകളിലും ഉൾപ്പെടെ ഉയർന്ന സ്ഥാനത്ത് പ്രവർത്തിക്കുവാൻ സാധിക്കുന്നു.ഇന്ത്യയിൽ 10 കോടിക്ക് മേലെ Paid Up Capital ഉള്ള ഏതൊരു കമ്പനിയിലും CS എന്ന വ്യക്തി നിർബന്ധം ആണ്.ഈ കോഴ്സ് പൂർത്തികരിച്ച ഒരു വ്യക്തിക്ക് കമ്പനികളിൽ ബോർഡ് അംഗങ്ങളുടെ ഉപദേശകൻ, Compliance officer, ലീഗൽ അഡ്വൈസർ, Chief Administrative Officer, Principal Secretary, Tax Management Officer തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ സാധിക്കുന്നു. ഉയർന്ന വരുമാനവും ഉയർന്ന സ്ഥാനവും നേടി നിങ്ങളുടെ ഭാവി സുരക്ഷിതമാകുന്നു. തിയറി അടിസ്ഥാനം ആക്കിയുള്ള ഒരേ ഒരു ഇന്ത്യൻ കോമേഴ്സ് പ്രൊഫഷണൽ കോഴ്സ് ആണ് Company Secretary.
3 ലെവലിൽ ആയുള്ള പരീക്ഷകൾ എഴുതി 2 വർഷത്തെ പ്രാക്ടിക്കൽ പരിചയവും നേടി ഒരു കൊമേഴ്സ് പ്രൊഫഷണൽ ആകുവാൻ നിങ്ങൾക്ക് ലഭിക്കുന്ന സുവർണ്ണാവസരം.
1) CSEET
2) CS EXECUTIVE
3) CS PROFESSIONAL
ഈ 3 ലെവലുകൾ ആണ് CS പൂർത്തീകരിക്കാൻ ആയി വിജയികേണ്ടത്
അത് കൂടാതെ 2 വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിംഗ് സമയത്ത് തന്നെ അവർക്ക് അവരുടെ സ്കിൽ പുരോഗമിപിക്കുവാൻ സാധിക്കുന്നു.സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നു എന്നത് ഈ കോഴ്സ്ൻ്റെ മറ്റൊരു പ്രത്യേകത.
CS ൻ്റെ പുതിയ സിലബസ് പ്രകാരം ഈ കോഴ്സിൽ പഠിക്കേണ്ട പേപ്പറുകൾ കുറഞ്ഞു. പഴയ സിലബസ് പ്രകാരം 3 ലെവലുകൾ ആയി 21 പേപ്പറുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയ സിലബസിൽ 3 ലെവലുകൾ ആയി 18 പേപ്പറുകൾ ആണ് പൂർത്തികരികേണ്ടത്.ഈ ഒരു കോഴ്സിന് ഉള്ള ഏറ്റവും കുറഞ്ഞ യോഗ്യത എന്നത് + 2 ആണെങ്കിലും 10th കഴിഞ്ഞ ഒരു വിദ്യാർത്ഥിക്കും ഈ കോഴ്സ് ആരംഭിക്കാൻ സാധിക്കും. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവർക്കും ഈ കോഴ്സിൽ പ്രവേശിക്കാം. കൂടാതെ LLB നേടിയവർക്ക് ചില പേപ്പറുകൾ എഴുതാതെ തന്നെ CS എന്ന സ്വപ്നം നേടുവാൻ സാധിക്കുന്നു. അത് പോലെ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവർക്ക് ആദ്യ ലെവൽ ഇല്ലാതെ തന്നെ രണ്ടാം ലെവലിൽ പ്രവേശിക്കാം.CS പൂർത്തീകരിച്ച തുടക്കക്കാർ ആയ വ്യക്തികൾക്ക് ലഭിക്കാവുന്ന ശരാശരി വാർഷിക വരുമാനം 15 ലക്ഷം വരെ ആണ്.ഈ ഒരു മേഖലയിൽ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റ് നിങ്ങൾക്ക് അവസരം ഒരുക്കുന്നു.
For More Details Watch
https://youtu.be/vlcfuFWO_bk
CONTACT US:
LOGIC SCHOOL OF MANAGEMENT
9895818581 , 9995518581
Story Highlights: Company Secretary Careers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here