Advertisement

രണ്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി വേണ്ട; ഓവര്‍ടൈം ജോലി നിബന്ധനകള്‍ വ്യക്തമാക്കി യുഎഇ

January 29, 2023
Google News 1 minute Read
UAE clarifies overtime work conditions

യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. ഒരു ദിവസം ഓവര്‍ടൈം ജോലി ചെയ്യുന്നതിനുള്ള പരമാവധി സമയം രണ്ട് മണിക്കൂറാക്കി. തൊഴിലുടമകള്‍ക്ക് ജീവനക്കാരോട് ഓവര്‍ ടൈം ജോലി ചെയ്യാന്‍ അവകാശപ്പെടാമെങ്കിലും മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണം. കമ്പനിക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യത്തില്‍ ഓവര്‍ടൈം ജോലി ചെയ്യാന്‍ തൊഴിലുടമയ്ക്ക് ആവശ്യപ്പെടാം. എന്നാല്‍ ആകെ ഓവര്‍ടൈം ജോലിയുടെ സമയം മൂന്നാഴ്ചയില്‍ 144 മണിക്കൂറില്‍ കൂടുതലാകാന്‍ പാടുള്ളതല്ല.

രാജ്യത്ത് തൊഴില്‍ നഷ്ടമായാലും മൂന്ന് മാസത്തെ ശമ്പളം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ഈ വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്നിരുന്നു. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും.

Story Highlights: UAE clarifies overtime work conditions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here