‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’; സംഗീത നിശയിൽ എത്തുന്നു ‘അവിയൽ’ ബാൻഡും

കോഴിക്കോട് സംഗീതത്തിന്റെ ലഹരി പടർത്താൻ എത്തുകയാണ് ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. ( dB night by flowers avial band performance )
കേരളത്തിന്റെ പ്രിയപ്പെട്ട ബാൻഡായ അവിയലും സംഗീതനിശയിൽ അണിനിരക്കുന്നുണ്ട്. 2003ൽ തിരുവനന്തപുരത്ത് രൂപീകരിച്ച ‘അവിയൽ’ റോക്ക് ബാൻഡ് അവരുടെ വരികളിലൂടെ ആളുകളിലേക്ക് ചേക്കേറിയതാണ്. ബാൻഡിൽ ആനന്ദ്‌രാജ് ബെഞ്ചമിൻ പോൾ, ടേൺടാബ്ലിസ്റ്റും പിന്നണി ഗായകനുമായ ടോണി ജോൺ, ഗിറ്റാറിസ്റ്റ് റെക്‌സ് വിജയൻ, ബാസിസ്റ്റ് നരേഷ് കാമത്ത്, ഡ്രമ്മർ മിഥുൻ പുത്തൻവീട്ടിൽ എന്നിവരും ഉൾപ്പെടുന്നു. കലകളുടെ അരങ്ങായ കോഴിക്കോടിന് അവിയലും ശോഭ പകരും.
പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
https://in.bookmyshow.com/kozhikode/events/db-night-by-flowers-calicut/ET00351008
Story Highlights: dB night by flowers avial band performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here