‘സംസ്ഥാനത്തെ മികച്ച ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസർ’; പുരസ്‌കാരം ഏറ്റുവാങ്ങി വി.ആർ. കൃഷ്ണ തേജ

സംസ്ഥാനത്തെ മികച്ച ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസർ പുരസ്‌കാരം ഏറ്റുവാങ്ങി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ഐ എ എസ്. ദേശീയ സമ്മതിദായക ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചെന്നും വി.ആർ. കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചു.(kerala state Best D.E.O Award for krishna teja ias)
ആധാര്‍- വോട്ടര്‍ ഐ.ഡി. ബന്ധിപ്പിക്കുന്നതിലും വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലും സംസ്ഥാനത്ത് ആലപ്പുഴ ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ഈ പുരസ്‌കാരം ലഭിച്ചത്.
ആലപ്പുഴയില്‍ ചുമതലയേറ്റ ഓഗസ്റ്റ് മാസം മുതല്‍ ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കൽ എന്നിവ വേഗത്തില്‍ പുരോഗമിക്കുന്നതിനായി കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നെന്നും കൃഷ്ണ തേജ വ്യക്തമാക്കി. ആലപ്പുഴ ജില്ലയ്ക്ക് ലഭിച്ച ഈ വലിയ അംഗീകാരം ഓരോരുത്തര്‍ക്കും സവിനയം സമര്‍പ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ
വി.ആർ. കൃഷ്ണ തേജ- ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
സംസ്ഥാനത്തെ Best D.E.O Award (മികച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ പുരസ്‌കാരം) ഇന്ന് ദേശീയ സമ്മതിദായക ദിനത്തില്‍ ബഹു. ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചു. ആധാര്‍- വോട്ടര്‍ ഐ.ഡി. ബന്ധിപ്പിക്കുന്നതിലും വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലും സംസ്ഥാനത്ത് ആലപ്പുഴ ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ഈ പുരസ്‌കാരം ലഭിച്ചത്. ആലപ്പുഴയില്‍ ചുമതലയേറ്റ ഓഗസ്റ്റ് മാസം മുതല്‍ ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കൽ എന്നിവ വേഗത്തില്‍ പുരോഗമിക്കുന്നതിനായി കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു.
നമ്മുടെ ജില്ലയെ സംബന്ധിച്ചടത്തോളം വളരെ അഭിമാനകരമായ നേട്ടമാണീ പുരസ്‌കാരം.
എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായാണിത് ലഭിച്ചത്. ആധാര്‍- വോട്ടര്‍ ഐ.ഡി. ബന്ധിപ്പിക്കുന്നതില്‍ നമ്മുടെ നാട്ടിലെ ഓരോ വ്യക്തിയും വലിയ പിന്തുണയാണ് നല്‍കിയത്. ബൂത്ത് തലങ്ങളില്‍ ഇതിനായി അഹോരാത്രം പ്രവര്‍ത്തിച്ച ബി.എല്‍.ഒ.മാരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇവര്‍ക്ക് പിന്തുണയേകി കൂടെ നിന്ന തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ശ്രീമതി. ബി. കവിത, തഹസില്‍ദാര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
നമ്മുടെ ജില്ലയ്ക്ക് ലഭിച്ച ഈ വലിയ അംഗീകാരം നിങ്ങള്‍ ഓരോരുത്തര്‍ക്കും സവിനയം ഞാന്‍ സമര്‍പ്പിക്കുന്നു.
Story Highlights: kerala state Best D.E.O Award for krishna teja ias