Advertisement

ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദം; ബിരുദ വസ്ത്രം ധരിച്ച് വഴക്കുലയേന്തി പ്രതിഷേധിച്ച് കെഎസ്‌യു

January 30, 2023
Google News 2 minutes Read

ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ. ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് ബിരുദ വസ്ത്രം ധരിച്ച് വഴക്കുലയേന്തിയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.(ksu protest against chintha jerome)

ചിന്തയുടെ പിഎച്ച്ഡി തിരിച്ചുവാങ്ങണം, അത് തിരുത്തണം. തെറ്റ് തിരുത്തി പൊതുജനത്തോട് മാപ്പ് പറയണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. ചിന്തയുടെ വിവാദ മൊഴി കേരളത്തിലെ വിദ്യാഭ്യസ നിലവാരത്തെ തകർക്കുന്നു.

Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ

വഴക്കുലയെ വയലൊപ്പിള്ളിയോട് ഉപമിക്കുന്ന ഒരു എൽകെജി ക്ലാസ്സിലെ വിദ്യാർത്ഥിയുടെ നലവാരത്തിലേക്ക് എത്തിയിരിക്കുന്നു കേരളത്തിലെ യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇനിയും ഇതുപോലുള്ള സമരങ്ങളും ആയി മുന്നോട്ട് പോകുമെന്നും കെഎസ്‌യു വ്യക്തമാക്കി.

അതേസമയം വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി.

പുനഃപരിശോധിക്കാൻ ഗവർണകർക്ക് നിവേദനം നൽകും. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. അതേസമയം വിവാദത്തില്‍ ചിന്താ ജെറോം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights: ksu protest against chintha jerome

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here