Advertisement

‘പെന്‍ഡുലം പോലെ ആടിക്കളിക്കുന്ന നിതീഷിനെ ഒപ്പംകൂട്ടി ഇനിയും വഞ്ചിതരാകാനില്ല’; വ്യക്തമാക്കി ബിജെപി

January 30, 2023
Google News 3 minutes Read

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇനി ഒരു സഖ്യത്തിനുകൂടി യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി ബിജെപി. ക്ലോക്കിന്റെ പെന്‍ഡുലം പോലെ ആടിക്കളിക്കാന്‍ നിതീഷിന് പറ്റുമായിരിക്കുമെങ്കിലും വീണ്ടും വഞ്ചിതരാകാന്‍ നമ്മുക്ക് പറ്റില്ലെന്ന് പാര്‍ട്ടി കേഡര്‍മാരോട് സംസ്ഥാന ബിജെപി നേതാവ് സഞ്ജയ് ജയ്‌സ്വാള്‍ പറഞ്ഞു. വടക്കന്‍ ബിഹാര്‍ ജില്ലയായ ദര്‍ഭംഗയില്‍ നടന്ന പാര്‍ട്ടിയുടെ ദ്വിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെ സമാപനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. (Not Going To Be Cheated Again BJP On Realignment With Nitish Kumar)

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് സംബന്ധിച്ച ഒരു ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് നിതീഷ് കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതെന്ന് സഞ്ജയ് ജയ്‌സ്വാള്‍ പറഞ്ഞു. നിതീഷ് കുമാറിന്റെ ജനപ്രീതി വല്ലാതെ ഇടിഞ്ഞെന്നും ഇത് 2020 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ ക്ഷീണത്തിന് ഇത് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ

ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണം നടന്നത്. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

Story Highlights: Not Going To Be Cheated Again BJP On Realignment With Nitish Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here