ഇ- സഞ്ജീവനി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ നഗ്നതാപ്രദര്‍ശനം; പരാതിയുമായി ഡോക്ടര്‍

ഇ- സഞ്ജീവനി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ രോഗി ഡോക്ടര്‍ക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി. തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദ് എന്ന യുവാവിനെതിരെയാണ് ഡോക്ടറുടെ പരാതി. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് പരാതിക്കാരി. വീട്ടിലിരുന്നുള്ള പരിശോധനയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തില്‍ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (Nudity display during e-Sanjeevani online consultation)
ഇ സഞ്ജീവനി ലോഗിന്‍ ചെയ്യാനുപയോഗിച്ച നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിശോധന തുടങ്ങിയ ഉടന്‍ മുഖം കാണിക്കാതെ രോഗി സ്വകാര്യഭാഗങ്ങള്‍ കാണിച്ചെന്നാണ് പരാതി. വ്യാജ ഐഡി ഉപയോഗിച്ചാണ് ഇയാള്‍ ലോഗിന്‍ ചെയ്തതെന്നാണ് പൊലീസിന് സംശയം.
Story Highlights: Nudity display during e-Sanjeevani online consultation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here