സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ വീണ്ടും തമ്മിലടി; ഓഫീസ് പൂട്ടി പൊലീസ്

സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ വീണ്ടും തമ്മിലടി. ഒരു വിഭാഗം പ്രവർത്തകർ സംഘടന ഓഫീസിൽ നിരാഹാരം തുടങ്ങി. തർക്കം രൂക്ഷമായതോടെ പൊലീസെത്തി ഓഫീസ് പൂട്ടി. സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓഫീസാണ് പൂട്ടിയത്.(secretariat employees belonging to congress organization fighting)
മറുവിഭാഗം നൽകിയ പരാതിയെ തുടർന്നാണ് പൊലീസെത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളിയി സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ ചില തർക്കങ്ങൾ രൂപപ്പെട്ടു. ഇന്നത്തെ പ്രശ്നത്തിന് പ്രധാനപ്പെട്ട കാരണം അസോസിയേഷൻ ഹാളിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ്.
Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ
സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ 11 പേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.സംഘർഷത്തിൽ പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ കെ.എഫ്.ഹാരിസിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്.
Story Highlights: secretariat employees belonging to congress organization fighting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here