Advertisement

ലഹരി തകര്‍ക്കുന്ന ജീവിതത്തിന് വെളിച്ചമേകാൻ ‘ഇരുട്ട്’ ഷോര്‍ട് ഫിലിം

January 31, 2023
Google News 2 minutes Read

ലഹരി തകര്‍ക്കുന്ന ജീവിതം പ്രമേയമാക്കിയ ‘ഇരുട്ട്’ (ദി ഡാര്ക്ക്‌നെസ്സ്) ഷോര്‍ട് ഫിലിം റിയാദില്‍ സാമൂഹിക പ്രവര്ത്തകന്‍ സലിം കളക്കര പ്രകാശനം നിര്‍വഹിച്ചു. മലാസ് അല്‍മാസ് ഓഡിറേറാറിയത്തിൽ നടന്ന ചടങ്ങില്‍ ഷിഹാബ് കൊട്ടുകാട്, ഡോ: അബ്ദുല്‍ അസീസ്, അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദ് ഷെഫീഖ്, മൈമുന അബ്ബാസ്, അബ്ദുല് നാസര്‍, മജീദ് മൈത്രി, അബി ജോയ് തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

യുവത്വം ലഹരി കീഴടക്കുന്ന വര്‍ത്തമാന കാലത്തെ സാമൂഹിക സാഹചര്യങ്ങളാണ് ചിത്രം വിശകലനം ചെയ്യുന്നത്. വിദ്യാര്‍ത്ഥിയായ മകന്‍ ലഹരിക്കടിമപ്പെട്ടതിനെ തുടര്‍ന്ന് തകര്‍ന്ന പ്രവാസി കുടുംബത്തിന്റെ കഥയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. ലഹരി ഉപയോഗം കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ആഘാതത്തെ ചെറുക്കുക എന്ന സന്ദേശം കൂടിയാണ് ചിത്രം പങ്കുവെക്കുന്നത്. റിയാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി മൊബൈല്‍ ഫോണിലാണ് ഷോര്‍ട് ഫിലിം ചിത്രീകരിച്ചത്.

മാഗ്‌നം ഓപസ് മീഡിയയുടെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ കാമറ, എഡിററിംഗ് രചന, സംവിധാനം എന്നിവ നിര്‍വഹിച്ചത് മാധ്യമ പ്രവര്ത്തകനായ ഷംനാദ് കരുനാഗപ്പള്ളി ആണ്. ടൈറ്റില്‍, ഗ്രാഫിക്‌സ് കനേഷ് ചന്ദ്രന്‍, പോസ്റ്റര്‍ ഡിസൈന് പ്രകാശ് വയല, സാദിഖ് കരുനാഗപ്പള്ളി, നിസാര്‍ പള്ളിക്കശ്ശേരില്‍, റഹ്മാന്‍ മുനമ്പത്ത് എന്നിവരാണ് മററ് പിന്നണി പ്രവര്ത്തകര്‍. നായക കഥാപാത്രം ഷാജിയെ അവതരിപ്പിച്ചത് സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകനായ സക്കീര്‍ ദാനത്താണ്.

നായിക കഥാപാത്രം സാബിറ ലബീബും അവതരിപ്പിച്ചു. ആദേശ്, ഷാനവാസ് മുനമ്പത്ത്, സാദിഖ് കരുനാഗപ്പള്ളി, നസീര്‍ ഖാന്‍, നാസര്‍ ലെയ്‌സ്, ഷെമീര്‍ കല്ലിങ്കള്‍, ഷനോജ് അബ്ദുള്ള, ലിയാസ് മേച്ചേരി, റാസിന് റസാഖ്, ദിലീപ് കണ്ണൂര്, ജയിഷ് ജുനൈദ, സംഗീത അനൂപ്, ഹരിപ്രിയ, സംഗീത വിനോദ്, മാസ്റ്റര് അദിദേവ് വിനോദ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Story Highlights: ‘Irut’ short film to shed light on the life of drug addicts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here